Image

'വി.ഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷം, ഞങ്ങൾ പഴയ സുഹൃത്തുക്കൾ': നേരിട്ടെത്തി അഭിനന്ദിച്ച് തുഷാർ വെള്ളാപ്പള്ളി; വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണും

Published on 31 May, 2026
'വി.ഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷം, ഞങ്ങൾ പഴയ സുഹൃത്തുക്കൾ': നേരിട്ടെത്തി അഭിനന്ദിച്ച് തുഷാർ വെള്ളാപ്പള്ളി; വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണും

മുഖ്യമന്ത്രി വിഡി സതീശനെ നേരിൽകണ്ട് അഭിനന്ദനങ്ങൾ അറിയിച്ച് തുഷാർ വെള്ളാപ്പള്ളി. സന്ദർശനം സൗഹൃദപരമാണെന്നും മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. വിഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമുണ്ടെന്നും തങ്ങൾ പഴയ സുഹൃത്തുക്കളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ കൂടിക്കാഴ്ചയിൽ പ്രത്യേക ആവശ്യങ്ങളോ നിവേദനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വരും ദിവസങ്ങളിൽ ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തന്നെ രണ്ടു മൂന്ന് തവണ വിളിച്ചിരുന്നുവെന്നും ആ സമയത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇന്ത്യയ്ക്ക് പുറത്തായിരുന്നതിനാൽ എത്താൻ സാധിച്ചില്ലെന്നും തുഷാർ വെളിപ്പെടുത്തി. അന്ന് ഫോണിലൂടെ ബന്ധപ്പെടാനും പ്രയാസമുണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ള ദിവസം നോക്കി നേരിട്ട് കണ്ട് അഭിനന്ദിക്കാനാണ് താൻ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എൻഡിപി യോഗവും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സംഘടന ഇതുവരെ ഒരു പാർട്ടിക്കെതിരെ നിൽക്കാനോ സഹായിക്കാനോ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി മറുപടി നൽകി. ജനറൽ സെക്രട്ടറി മുൻപ് നടത്തിയ വിമർശനങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും സംഘടന എന്ന നിലയിൽ കോൺഗ്രസിനെയോ ബിജെപിയെയോ കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ ഉപദ്രവിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Join WhatsApp News
ലഹരി മാഫിയ 2026-05-31 13:50:06
കൊച്ചിയിലെ 'കൊക്കൈന്‍ ലോബിയെ' പൂട്ടാതെ 'തൂഫാന്‍' വിജയിക്കുമോ? മിഠായിപ്പേരുള്ള ഗുണ്ടയും ഉന്നത പോലീസ് ഉദ്യോഗസ്ഥനും ചെന്നിത്തലയുടെ ലഹരിവേട്ടയ്ക്ക് വെല്ലുവിളി; ആഭ്യന്തരമന്ത്രി അറിയാന്‍! കൊച്ചി ന്മ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരിവേട്ടയെന്ന പ്രഖ്യാപനവുമായി ആഭ്യന്തരവകുപ്പ് 'ഓപ്പറേഷന്‍ തൂഫാന്‍' ആരംഭിക്കുമ്പോള്‍, പുതിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആദ്യം കണ്ണുതുറക്കേണ്ടത് കൊച്ചിയിലെ സിനിമാ മേഖലയെ വിഴുങ്ങിയ 'കൊക്കൈന്‍ ലോബി'ക്ക് നേരെ. കൊച്ചി കേന്ദ്രീകരിച്ച് വന്‍തോതില്‍ കൊക്കൈന്‍ ഉപയോഗിക്കുന്നത് സിനിമാക്കാരാണെന്ന ആക്ഷേപം ശക്തമാണ്. പതിനായിരത്തി അഞ്ഞൂറ് രൂപ മുതല്‍ 35,000 രൂപ വരെയാണ് വിപണിയില്‍ ഇതിന്റെ വില. കൊച്ചിയിലെ ഈ കൊക്കൈന്‍ സാമ്രാജ്യം നിയന്ത്രിക്കുന്നത് ഒരു 'മിഠായി'യുടെ പേരുള്ള കുപ്രസിദ്ധ ഗുണ്ടയാണ്. ഇത്രയും വലിയ മയക്കുമരുന്ന് മാഫിയ നഗരത്തില്‍ വിലസുമ്പോഴും ഇവരെ തൊടാന്‍ പോലീസിന് കഴിയാത്തതിന് പിന്നില്‍ സേനയ്ക്കുള്ളിലെ കറുത്ത ആടുകളാണെന്ന വിവരമാണ് പുറത്തുവരുന്നത്. കൊച്ചിയിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വഴിവിട്ട ഇടപെടലുകളാണ് ഈ മാഫിയയ്ക്ക് തണലാകുന്നത്. സിനിമാക്കാരുമായി അടുത്ത സൗഹൃദമുള്ള ഈ ഉദ്യോഗസ്ഥന്‍, കൊക്കൈന്‍ മാഫിയയ്‌ക്കെതിരെ വരുന്ന കേസുകളെല്ലാം ഉന്നത സ്വാധീനമുപയോഗിച്ച് അട്ടിമറിക്കുകയാണ് പതിവ്. ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച 'ഓപ്പറേഷന്‍ തൂഫാന്‍' വിജയിക്കണമെങ്കില്‍, ഈ ഉന്നത ഉദ്യോഗസ്ഥന്റെ സിനിമാ സൗഹൃദങ്ങള്‍ക്കപ്പുറം പോലീസിന് കൃത്യമായ കൊക്കൈന്‍ വേട്ട നടത്താന്‍ സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ട്. പല സംഭവങ്ങളും കേസാകാതെ പോകുന്നു. കൊച്ചിയില്‍ മാഫിയയെ വളര്‍ത്തുന്നത് ഇത്തരം ഇടപെടലാണ്. കൊച്ചിയിലെ ഫ്‌ലാറ്റുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിപണനം സജീവമായി നടക്കുന്നത്. രാത്രി പതിനൊന്ന് മണിക്ക് ശേഷമുള്ള 'ആഫ്റ്റര്‍ പാര്‍ട്ടി'കളിലാണ് കൊക്കൈന്‍ ഉള്‍പ്പെടെയുള്ള വിനാശകരമായ ലഹരിവസ്തുക്കള്‍ ഒഴുകുന്നത്. എന്നാല്‍, വൈകുന്നേരം ആറുമണിക്ക് ശേഷം റോഡുകളിലും നഗരത്തിലും പോലീസിന്റെ സാന്നിധ്യം വളരെ കുറവാണെന്നത് ലഹരി മാഫിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെയും ഡി.ജെ. പാര്‍ട്ടികളിലെയും ലഹരി ഉപയോഗം തടയുമെന്ന് ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കൊച്ചിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാത്രികാല പരിശോധനകള്‍ ശക്തമാക്കിയില്ലെങ്കില്‍ പ്രഖ്യാപനങ്ങള്‍ വെറും ജലരേഖയാകും. തലമുറകളെ തന്നെ ഇല്ലാതാക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാനായി കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച 'ഓപ്പറേഷന്‍ തൂഫാന്‍; ദി നാര്‍ക്കോ ഹണ്ട്'ന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 02, ചൊവ്വാഴ്ച്ച നടക്കും. ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്ത ആദ്യ മണിക്കൂറുകളില്‍ തന്നെ രമേശ് ചെന്നിത്തല പോലീസ് ആസ്ഥാനത്തുവച്ച് ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യ വലിയ പദ്ധതിയായ ഇതിലൂടെ ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ് കേരള പോലീസ് ലക്ഷ്യമിടുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ആധുനിക അന്വേഷണ രീതികളും ഡിജിറ്റല്‍ സര്‍വൈലന്‍സ് സംവിധാനവും പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍, വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍, എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു, ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണ്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. അന്തര്‍സംസ്ഥാന ലഹരി മാഫിയക്കെതിരെയും, സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി വിപണനത്തിനെതിരെയും ശക്തമായ നീക്കങ്ങളാണ് ഈ ദൗത്യത്തിലൂടെ പോലീസ് ലക്ഷ്യമിടുന്നത്. പക്ഷേ ഇത് പേരിന് മാത്രമാകാതിരിക്കണമെങ്കില്‍ എംഡിഎംഎയ്ക്കും കഞ്ചാവിനും ഒപ്പം കൊക്കൈനേയും ഗൗരവത്തില്‍ എടുക്കണം.-chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക