Image

കട്ടുറുമ്പ് കടിച്ചതെന്ന് വിചാരിച്ചു, ബോധം നഷ്ടപ്പെട്ടു വീണതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന നി​ഗമനത്തിലെത്തിയത്; 24 ദിവസം വെന്റിലേറ്ററിലായിരുന്ന നിയ യാത്രയായി

Published on 31 May, 2026
കട്ടുറുമ്പ് കടിച്ചതെന്ന് വിചാരിച്ചു, ബോധം നഷ്ടപ്പെട്ടു വീണതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന നി​ഗമനത്തിലെത്തിയത്; 24 ദിവസം വെന്റിലേറ്ററിലായിരുന്ന  നിയ യാത്രയായി

അരൂർ: നൃത്ത പരിശീലനത്തിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ദാരുണമായി മരണപ്പെട്ടു. അരൂർ സ്വദേശിനി നിയ ലെനിൻ (11) ആണ് മരിച്ചത്. ഈ മാസം ആറാം തീയതിയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. നൃത്ത ക്ലാസിനിടെ കാലിൽ എന്തോ കടിച്ചത് പോലെ തോന്നിയപ്പോൾ, കട്ടുറുമ്പ് കടിച്ചതാകാമെന്നാണ് നിയ ആദ്യം കരുതിയത്. എന്നാൽ ഒരു മണിക്കൂറിനകം കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ശാരീരിക അസ്വസ്ഥതകൾ കഠിനമാകുകയും ചെയ്തു. ഇതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന നിഗമനത്തിൽ ആശുപത്രിയിൽ എത്തിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട നിയ, 24 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയായിരുന്നു. ഒടുവിൽ ഇന്ന് രാവിലെ 7.30 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കു\

അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു നിയ.

മെയ് ആറിന് വൈകിട്ട് അരൂരിൽ നടന്ന റെസിഡൻസ് അസോസിയേഷൻ പരിപാടിയുടെ ഭാഗമായി ഡാൻസ് പരിശീലനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. കരിയിലകൾക്കിടയിൽ വെച്ച് പാമ്പ് കടിച്ചത് ഉറുമ്പ് കടിച്ചതാണെന്ന് കരുതി കുട്ടി അത് കാര്യമാക്കിയില്ല. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വീടിനടുത്തുള്ള ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്കും മാറ്റുകയായിരുന്നു. ഏത് തരം പാമ്പാണ് കടിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക