Image

ഇറാൻ അണ്വായുധം ഉണ്ടാക്കില്ലെന്ന ഉറപ്പു കിട്ടിയേ തീരൂ എന്നു ട്രംപ് (പിപിഎം)

Published on 31 May, 2026
 ഇറാൻ അണ്വായുധം ഉണ്ടാക്കില്ലെന്ന ഉറപ്പു കിട്ടിയേ തീരൂ എന്നു ട്രംപ് (പിപിഎം)

യുഎസ്-ഇറാൻ ഒത്തുതീർപ്പിലെ പല വ്യവസ്ഥകളും മാറ്റാൻ പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നുവെന്നു യുഎസ് മാധ്യമങ്ങൾ വെളിപ്പെടുത്തി. അന്തിമ കരാറിന് ഇനിയും സമയം വേണ്ടിവരുമെന്നു യുഎസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കണം എന്നാണ് ട്രംപിന്റെ നിലപാടെന്നു 'ന്യൂ യോർക്ക് ടൈംസ്' പറഞ്ഞു. പുതുക്കിയ വ്യവസ്ഥകൾ ഇറാനു അയച്ചു കഴിഞ്ഞു. അവർ പ്രതികരിക്കാൻ രണ്ടു മൂന്നു ദിവസം എടുത്തേക്കും.

ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് ചില വ്യവസ്ഥകൾ വേണമെന്നു ട്രംപ് നിഷ്കർഷിക്കുന്നു എന്നാണ് 'ആക്‌സിയോസ്' റിപ്പോർട്ട്. താൻ ആവശ്യപ്പെടുന്നു കിട്ടുന്നതു വരെ കാത്തിരിക്കാൻ ട്രംപ് തയ്യാറാണ്.

ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞതും അണ്വായുധങ്ങളെ കുറിച്ചുളള വ്യവസ്ഥകൾ വേണം എന്നാണ്. അത് പിന്നീടുള്ള 60 ദിവസത്തിനിടയിൽ ചർച്ച ചെയ്യാം എന്ന ഇറാന്റെ നിലപാട് അദ്ദേഹം സ്വീകരിക്കുന്നില്ല. രാഷ്ട്രീയമായി അതു തിരിച്ചടിയാവാം.

ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ വീണ്ടും സൈനിക നടപടിയിലേക്കു മടങ്ങും എന്നാണ് ട്രംപ് വ്യക്തമാക്കിയത്.

"നമ്മൾ വലിയൊരു ധാരണയാണ് ഉണ്ടാക്കുന്നത്," ഫോക്സിൽ ട്രംപ് പറഞ്ഞു. "അല്ലെങ്കിൽ നമുക്ക് വീണ്ടും യുദ്ധം ആരംഭിക്കാം."  
യുദ്ധം ഒഴിവാക്കി ധാരണ ഉണ്ടാക്കിയാൽ ഹോർമുസ് വീണ്ടും തുറക്കുന്നത് ഉൾപ്പടെയുള്ള മെച്ചങ്ങൾ ഉണ്ടാവുമെന്നു ട്രംപ് പറഞ്ഞു. പക്ഷെ അണ്വായുധം ഉണ്ടാക്കില്ല എന്ന ഇറാന്റെ ഉറപ്പു കിട്ടണം.

"കടുത്ത ചർച്ചയാണ്, ഏറെ സമയം എടുക്കും, ഞാൻ കാത്തിരിക്കാൻ തയാറാണ്."

Trump wants to revise Iran deal 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക