
ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കലുമായി ബാസ്കറ്റ്ബോൾ മത്സരത്തിൽ ഏറ്റുമുട്ടുന്ന എ ഐ ചിത്രം ട്രൂത് സോഷ്യലിൽ കയറ്റി പ്രസിഡന്റ് ട്രംപ് പുതിയൊരു ഓൺലൈൻ വിവാദത്തിനു തുടക്കമിട്ടു. കായിക മത്സരമാണ് കാണിക്കുന്നതെങ്കിലും ട്രംപ് വിരൽ ചൂണ്ടിയത് നവംബർ തിരഞ്ഞെടുപ്പിലേക്കാണ്.
ചിത്രത്തോടൊപ്പം ട്രംപ് കുറിച്ചത് ഇങ്ങിനെ: "ന്യൂ യോർക്കിന്റെ പരാജയപ്പെട്ട ഗവർണർ പ്രസിഡന്റ് ഡോണൾഡ് ജെ. ട്രംപുമായി ഏറ്റുമുട്ടുന്നു. ജനങ്ങൾ മിടുക്കന്മാരാണെങ്കിൽ അവർ ബ്രൂസ് ബ്ലെയ്ക്ക്മാനു വോട്ട് ചെയ്യും. അദ്ദേഹം ന്യൂ യോർക്കിനെ വീണ്ടും മഹത്തരമാക്കും."
ഹോക്കലിനെതിരെ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ബ്ലെയ്ക്ക്മാൻ.
ഇന്റർനെറ്റിൽ ഒരാൾ പ്രതികരിച്ചു: "ഓരോ ദിവസവും അയാൾ സ്വയം നാണം കെടാനും രാജ്യത്തെ നാണം കെടുത്താനും ഓരോ വഴി കണ്ടു പിടിക്കുന്നു."
മാർപാപ്പയുമായി ഏറ്റുമുട്ടിയ ട്രംപ് അടുത്തിടെ പാപ്പയായി വേഷം കെട്ടിയ എ ഐ ചിത്രം ഉണ്ടാക്കിയിരുന്നു. മറ്റൊന്ന് യേശു ക്രിസ്തുവായി വേഷം കെട്ടുന്ന ചിത്രം ആയിരുന്നു.
Trump's AI image with Hochul draws flak