
കൊച്ചി: സ്വയം പ്രഖ‍്യാപിത രാഷ്ട്രീയ നിരീക്ഷകൻ അഭിജീത് ദീപ്കെ ആരംഭിച്ച രാഷ്ട്രീയ ആക്ഷോപഹാസ‍്യ മുന്നണിയായ കോക്രോച്ച് ജനതാ പാർട്ടിയുടെ കേരളത്തിലെ ആദ‍്യത്തെ കൺവെൻഷൻ മേയ് 31ന് കൊച്ചിയിൽ വച്ച് നടക്കും. വൈകീട്ട് 3 മണിക്ക് കൊച്ചിയിലെ മറൈൻ ഡ്രൈവിലെത്തണമെന്നാണ് നിർദേശം.
ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് ഒത്തുചേരലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവർത്തകർ തമ്മിലുള്ള പരിചയപ്പെടലാണ് ഒത്തുചേരലിന്‍റെ പ്രധാന ലക്ഷ‍്യം. ഇതിന്‍റെ പിന്നിൽ ആരാണെന്നത് വ‍്യക്തമല്ല. സമാധാനപരമായ കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതെന്ന് ടെലഗ്രാം ഗ്രൂപ്പിൽ പറയുന്നു