Image

അട്ടപ്പാടി മധു വധക്കേസ്; 3 പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരേ കുടുംബം സുപ്രീംകോടതിയിലേക്ക്

Published on 31 May, 2026
അട്ടപ്പാടി മധു വധക്കേസ്; 3 പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരേ കുടുംബം സുപ്രീംകോടതിയിലേക്ക്

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരs കുടുംബം സുപ്രീംകോടതിയിലേക്ക്. നിയമസഹായം തേടി മധുവിന്‍റെ കുടുംബം അടുത്തയാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി.

അപ്പീൽ പോകാതിരിക്കാൻ സമ്മർദം ഉണ്ടായിരുന്നു. ഭയത്തോടെയാണ് ഇപ്പോഴും ജീവിക്കുന്നത്. മധു അനുഭവിച്ച പോലൊരു വേദന ഇനി ആരും അനുഭവിക്കരുതെന്നും കുടുംബം പറയുന്നു.

പ്രതികളായ മരക്കാർ, ഷംസുദ്ദീൻ , രാധാകൃഷ്ണൻ, അബൂബക്കർ , സിദ്ധിഖ് , ഉബൈദ് , നജീബ് , ജൈജുമോൻ , സജീവ് , സതീഷ് , ഹരീഷ് , ബിജു എന്നിങ്ങനെ 12 പേരാണ് കേസിലെ നിലവിലുള്ള പ്രതികൾ. ജീവപര്യന്തം ശിക്ഷയാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. കേസിലെ കേസിലെ ഒന്നാം പ്രതി, നാലാം പ്രതി, 11ാം പ്രതി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇതിനെതിരേയാണ് കുടുംബം സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക