Image

ഷിക്കാഗോ മേയറെ സ്വീകരിച്ചതിനു മാർപാപ്പയെ വിമർശിച്ചു ട്രംപ് (പിപിഎം)

Published on 31 May, 2026
ഷിക്കാഗോ മേയറെ സ്വീകരിച്ചതിനു മാർപാപ്പയെ വിമർശിച്ചു ട്രംപ് (പിപിഎം)

ഷിക്കാഗോ മേയർ ബ്രാൻഡൺ ജോൺസണു കൂടിക്കാഴ്ച്ച അനുവദിച്ചതിനു ലിയോ പതിന്നാലാമൻ മാർപാപ്പയ്‌ക്കെതിരെ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് രോഷം കൊണ്ടു. ഡെമോക്രാറ്റിക് നേതാവായ മേയർ 'ഉപയോഗശൂന്യനായ' വ്യക്തിയാണെന്നു ട്രംപ് ആക്ഷേപിച്ചു. 

അദ്ദേഹവുമായി കണ്ടുമുട്ടുന്നതിനെതിരെ പാപ്പയെ വത്തിക്കാൻ ഉദ്യോഗസ്ഥർ താക്കീതു ചെയ്യേണ്ടിയിരുന്നു എന്നു ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.

"ഷിക്കാഗോ മേയർ ഉപയോഗശൂന്യൻ ആണെന്നും ഇറാൻ അണ്വായുധം ഉണ്ടാക്കാൻ പാടില്ലെന്നും ആരെങ്കിലും മാർപാപ്പയോടു പറഞ്ഞു കൊടുക്കണം."

വെള്ളിയാഴ്ച്ച പാപ്പയെ കണ്ടതിന്റെ വിവരങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ  ജോൺസൺ എക്‌സിൽ കയറ്റിയിരുന്നത്  ട്രംപ് കൂട്ടിച്ചേർത്തു. ഷിക്കാഗോ മുനിസിപ്പൽ കൊടിയുടെ ചെറുരൂപം പാപ്പയ്ക്കു ജോൺസൺ സമ്മാനിക്കുന്നത് ചിത്രങ്ങളിൽ കാണാം. ഷിക്കാഗോയിൽ ജനിച്ച പാപ്പാ വൈറ്റ് സോക്‌സ് ബേസ്ബോൾ ടീമിന്റെ ആരാധകൻ ആണെങ്കിലും പാപ്പയ്ക്കു ജോൺസൺ ഷിക്കാഗോ കബ്‌സ് തൊപ്പി നൽകുന്നതും ചിത്രത്തിലുണ്ട്.

ട്രംപും പാപ്പയും തമ്മിൽ കുറേക്കാലമായി തുടർന്നു വരുന്ന വാഗ്‌വാദങ്ങളുടെ ഭാഗമാണിത്.

Trump blasts Pope for receiving Chicago mayor 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക