Image

പേർഷ്യൻ ഗൾഫിൽ യുഎസ് ഉപരോധം തുടരുന്നു; യുഎസ് ഡ്രോൺ വീഴ്ത്തിയെന്നു ഇറാൻ (പിപിഎം)

Published on 31 May, 2026
 പേർഷ്യൻ ഗൾഫിൽ യുഎസ് ഉപരോധം തുടരുന്നു; യുഎസ് ഡ്രോൺ വീഴ്ത്തിയെന്നു ഇറാൻ (പിപിഎം)

ഇറാനു ചുറ്റുമുള്ള നാവിക ഉപരോധം അവസാനിപ്പിക്കുന്നു എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷവും ഹോർമുസ് കടലിടുക്കിൽ യുഎസ് സേന ഇറാന്റെ കപ്പലുകൾ തടയുന്നു എന്ന് തസ്‌നീം വാർത്താ ഏജൻസി ഞായറാഴ്ച്ച അറിയിച്ചു. അതേ സമയം, യുഎസിന്റെ വിലപിടിച്ച എംക്യൂ-1 ഡ്രോൺ അടിച്ചിട്ടതായി ഇറാൻ വിപ്ലവ സേന ഐ ആർ ജി സി വാർത്താ ഏജൻസി അവകാശപ്പെട്ടു. ഇറാന്റെ ജലാതിർത്തിയിൽ ആയിരുന്നു അതുണ്ടായത്.

കപ്പലുകൾ തുടർന്നും തടയുന്നുണ്ടെന്നു ഇറാൻ നാവികരെ ഉദ്ധരിച്ചാണ് തൻസീം അറിയിച്ചത്. നിരോധനമുണ്ടെന്നു സെന്റ്‌കോം താക്കീതു നൽകുന്നുമുണ്ട്.  

നാവിക ഉപരോധം പിൻ‌വലിക്കുന്നു എന്നു ട്രംപ് അറിയിച്ചത് വെള്ളിയാഴ്ചയാണ്. ഇറാനുമായി കരാർ അടുത്തുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശനിയാഴ്ച്ച ഐ ആർ ജി സി പറഞ്ഞത് കഴിഞ്ഞ 24 മണിക്കൂറിൽ 20 കപ്പലുകളെ ഹോർമുസിലൂടെ കടത്തി വിട്ടു എന്നാണ്.

US blockade remains in Persian Gulf 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക