
ഐക്യ കേരള രൂപീകരണത്തെ തുടർന്ന് അനേകം രാഷ്ട്രീയ രാസമാറ്റങ്ങൾ നടന്നു.... അക്കാലത്ത് പ്രതിപക്ഷ കക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 1957-58 കാലത്ത്, പാർട്ടിക്ക് ഔദ്യോഗികമായി 'സ്റ്റുഡന്റസ് കോൺഗ്രസ്' എന്ന് ഒരു വിദ്യാർത്ഥി സംഘടനയുണ്ടായിരുന്നു; അത് തികച്ചും പ്രവർത്തന മാന്ദ്യത്തിലായിരുന്നു. അക്കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഒരു വിദ്യാർത്ഥി സംഘടന ഉണ്ടായിരുന്നു: കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ (KSF); അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷന്റെ (AISF) കേരള ഘടകമായിട്ടാണ് ഇത് പ്രവർത്തിച്ചിരുന്നത്.
1957-ൽ എറണാകുളം ലോ കോളജ് വിദ്യാർത്ഥികളായ ജോർജ് തരകൻ, എ.എ. സമദ് എന്നിവരുടെ നേതൃത്വത്തിൽ സ്വതന്ത്ര വിദ്യാർത്ഥി സംഘടന എന്നൊരു പ്രസ്ഥാനം രൂപീകൃതമായിരുന്നു. ഇതേകാലത്താണ് എം.കെ. രവീന്ദ്രന്റെ നേതൃത്വത്തിൽ ആലപ്പുഴ എസ്.ഡി. കോളജ് കേന്ദ്രമായി മറ്റൊരു വിദ്യാർത്ഥി കൂട്ടായ്മ പ്രവർത്തിച്ചു തുടങ്ങിയത്. ഈ രണ്ടു കൂട്ടായ്മകളും യോജിച്ചു പ്രവർത്തിക്കുവാൻ ഐ.എൻ.ടി.യു.സി. നേതാവായ കെ.സി. ഈപ്പൻ നൽകിയ നിർദ്ദേശം കെ.എസ്.യു. രൂപവത്കരണത്തിനു വഴിതെളിച്ചു. 1957 മെയ് 30 ആലപ്പുഴ മുല്ലയ്ക്കൽ താണു അയ്യർ ബിൽഡിങ്സിൽ ഈ രണ്ടു വിദ്യാർത്ഥി കൂട്ടായ്മകളുടെയും പ്രതിനിധികൾ യോഗം ചേരുകയും പുതിയൊരു സംഘടന രൂപവത്കരിച്ച് ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു.സംഘടനയുടെ പ്രസിഡന്റായി ജോർജ് തരകനെയും ജനറൽ സെക്രട്ടറിയായി വയലാർ രവിയെയും ഖജാൻജിയായി എ.എ. സമദിനെയും പ്രസ്തുത യോഗം തിരഞ്ഞെടുത്തു. പിന്നീട്, ഇതിൻ്റെ ആദ്യകാല സംഘാടകരായി ഏ.സി. ജോസ്, സി.കെ. തങ്കപ്പൻ തുടങ്ങിയവരും ചേർന്നു. (തങ്കപ്പൻ 1964-ൽ പാമ്പുകടിയേറ്റ് മരിച്ചു.) എം.എ. ജോണും പിന്നീട് കെ.എസ്.യു.വിൻ്റെ നേതൃനിരയിലെത്തിച്ചേർന്നു. ഏ.കെ. ആൻ്റണി, ഉമ്മൻ ചാണ്ടി, എം.എം. ഹസ്സൻ, വി.എം. സുധിരൻ തുടങ്ങിയവരും ഈ സംഘടനയുടെ പതാകവാഹകരായി.

കെ.എസ്.യു.-വിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച സമരമായിരുന്നു 1959-ലെ 'ഒരണസമരം'. കുട്ടനാട്ടിലെ ബോട്ട് സർവീസ് സ്വകാര്യമേഖലയിൽ നിന്ന് സർക്കാർ ഏറ്റെടുത്തപ്പോൾ അന്നേവരെയുണ്ടായിരുന്ന യാത്രാചാർജ് ഒരണയിൽ നിന്ന് പത്തൂ പൈസയാക്കി ഉയർത്തി.ഇതിനെതിരെ കെ.എസ്.യു വിന്റെ നേതൃത്വത്തിൽ നടന്ന സമരമാണ് ഒരണസമരം എന്ന പേരിൽ അറിയപ്പെടുന്നത്.....
ഒരണ സമരം: https://www.facebook.com/story.php?story_fbid=31756628520617982&id=100000927399223&mibextid=Nif5oz
യൂണിവേഴ്സിറ്റി സെനറ്റിൽ ആദ്യമായി ഒരു വിദ്യാർത്ഥി പ്രതിനിധിയെ അയക്കുന്നത് കെ.എസ്.യു. ആണ്; എം എം ഹസനായിരുന്നു (1968-69) കേരള സർവ്വകലാശാലാ സെനറ്റിലെ ആദ്യത്തെ കെ.എസ്.യു. പ്രതിനിധി.
കെ.എസ്.യു. ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു; 'കലാശാല'. 1970-കളിൽ ടാബിളോയ്ഡ് ഫോർമാറ്റിൽ ഇറങ്ങിയിരുന്ന 'കലാശാല'യിൽ ഞാനും എഴുതിയിട്ടുണ്ട്.