Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം: കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മാതാവും രണ്ടാനച്ഛനും കസ്റ്റഡിയില്‍

Published on 30 May, 2026
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം: കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മാതാവും രണ്ടാനച്ഛനും കസ്റ്റഡിയില്‍

തിരുവനന്തപുരം; നെടുമങ്ങാട് ചോറ് കൊടുക്കുന്നതിനിടെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ മാതാവും രണ്ടാനച്ഛനും കസ്റ്റഡിയില്‍. നെടുമങ്ങാട് സ്വദേശികളായ അഖില, അഷ്‌കര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തി. ഇരുവരും പോലീസിനൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ട്. മൃതദേഹം മാതാവിന്റെ കുടുംബത്തിന് വിട്ടുനല്‍കുന്ന നടപടിക്കുശേഷം ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

കുട്ടിയുടെ മരണത്തില്‍ ചില സംശയങ്ങളുള്ളതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഷ്‌കര്‍ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയുമായിരുന്നു. പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്‌കര്‍ പറഞ്ഞത്. ഈ സമയം അഖില തമിഴ്‌നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പോലീസ് കേസെടുത്തിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക