
ഇറാനെതിരായ ആക്രമണങ്ങൾ നിർത്തി വച്ചാൽ യുഎസിലെ സ്വാധീനവും കരുത്തുമുള്ള യഹൂദ ലോബി പ്രസിഡന്റ് ട്രംപിനെതിരെ തിരിയുമെന്നു മുൻ യുഎസ് ആർമി കേണലും രാഷ്ട്രീയ ഉപദേഷ്ടാവുമായ ഡഗ്ളസ് മക്ഗ്രിഗോർ. അമേരിക്കയിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഈ യുദ്ധത്തിൽ താല്പര്യമില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ട്രംപ് യുദ്ധം നിർത്തിയാൽ ഇസ്രയേലിന്റെ യുഎസിലെ അനുഭാവികൾ അതിനെ ശക്തമായി എതിർക്കും. സമ്പന്നരായ ഇസ്രയേലി അനുഭാവികളുടെ പിന്തുണ ട്രംപിനു നഷ്ടമാവും.
നെതന്യാഹു വീണ്ടും യുദ്ധം ആരംഭിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അദ്ദേഹത്തിനു കരുത്തുണ്ട്. യുഎസ് സേനയിലും നയങ്ങൾക്ക് രൂപം നൽകുന്നവർക്കിടയിലും അദ്ദേഹത്തിനു സ്വാധീനമുണ്ട്.
ഇറാനെ നശിപ്പിക്കുക എന്ന ലക്‌ഷ്യം നേടാൻ യുഎസ് പിന്തുണയ്ക്കു വേണ്ടി ട്രംപിന്റെ മേൽ സമമർദം ചെലുത്താൻ നെതന്യാഹു യുഎസിലെ ഇസ്രയേലി അനുഭാവികളെ ഉപയോഗിക്കുമെന്നു മക്ഗ്രിഗോർ പറയുന്നു.
ട്രംപിന് അതൊരു വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Israel's billionaire agents won't support Trump if he stops war