
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ കഫേ കോഫി ഡേ ഓഹരിയിൽ വൻ കുതിപ്പ്. ഓഹരിവില ഒറ്റയടിയ്ക്ക് 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ കുതിപ്പ്. ഇത് ഓഹരികളിൽ നിക്ഷേപകരുടെ താൽപര്യം വർദ്ധിപ്പിച്ചു.
ഡി.കെ. ശിവകുമാറും കഫേ കോഫി ഡേ സ്ഥാപകനായ അന്തരിച്ച വി.ജി. സിദ്ധാർത്ഥയുടെ കുടുംബവും തമ്മിലുള്ള ബന്ധമാണ് ഓഹരി മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണം. ശിവകുമാറിന്റെ മകൾ ഐശ്വര്യയെ വിവാഹം ചെയ്തിരിക്കുന്നത് സിദ്ധാർത്ഥയുടെ മകൻ അമർത്യ ഹെഗ്ഡെയാണ്. ഇതാണ് കോഫി ഡേയുടെ ഓഹരി കുത്തനെ കൂടാൻ കാരണമായത്.
ഓഹരിവില മുൻ ദിവസങ്ങളിലെ നിരക്കായ 28.99 രൂപയിൽ നിന്ന് 34.78 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ അഞ്ച് വ്യാപാര ദിവസങ്ങൾക്കിടെ കമ്പനിയുടെ ഓഹരികളിൽ ഏകദേശം 41 ശതമാനം നേട്ടം കൈവരിച്ചു.