Image

ട്രംപിന്റെ പുത്രി ടിഫാനിയും ഭർത്താവ് മൈക്കൽ ബൗലോസും താജ് കാണാൻ ആഗ്രയിൽ (പിപിഎം)

Published on 30 May, 2026
ട്രംപിന്റെ പുത്രി ടിഫാനിയും ഭർത്താവ് മൈക്കൽ ബൗലോസും താജ് കാണാൻ ആഗ്രയിൽ (പിപിഎം)

യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പുത്രി ടിഫാനിയും ഭർത്താവ് മൈക്കൽ ബൗലോസും ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി താജ് മഹൽ കാണാൻ ശനിയാഴ്ച്ച ആഗ്രയിൽ എത്തി. ഡൽഹിയിൽ അക്ഷർദാം ക്ഷേത്ര സമുച്ചയവും സന്ദർശിച്ച അവർ ആഗ്രയിൽ നിന്നു രാജസ്ഥാനിലെ ജെയ്‌സൽമാർ കാണാൻ പോകും.

ചാർട്ടർ ചെയ്ത വിമാനത്തിൽ ആഗ്രയിൽ എത്തിയ അവർക്കു സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രാവിലെ 11 മണിയോടെ താജ് കാണാൻ എത്തിയ അവരോടൊപ്പം ഏതാനും ഉറ്റ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഒരു മണിക്കൂർ അവിടെ ചെലവഴിച്ചു.

അക്ഷർദാം കണ്ട ശേഷം ടിഫാനി എക്‌സിൽ കുറിച്ചു: "അവിശ്വസനീയമായ അനുഭവം."  

ട്രംപിനു മുൻ ഭാര്യയും നടിയുമായ മാർലാ മേപ്പിൾസിൽ ജനിച്ച ടിഫാനി 2022ലാണ് ബൗലോസിനെ വിവാഹം കഴിച്ചത്. അന്താരാഷ്ട്ര ബിസിനസ് പദ്ധതികളുമായി ബന്ധമുളള ലെബനീസ് വംശജൻ ബൗലോസ് ബിസിനസ് എക്സിക്യൂട്ടീവ് ആണ്.

Trump's daughter Tiffany and husband visit Taj 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക