
ഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഏഷ്യൻ ഗെയിംസ് തിരിച്ചുവരവ് മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ഡൽഹിയിൽ നടന്ന വനിതകളുടെ 53 കിലോഗ്രാം വിഭാഗം ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിന്റെ സെമിഫൈനലിൽ വിനേഷ് ഫോഗട്ട് പരാജയപ്പെട്ടു. കടുത്ത പോരാട്ടം നടന്ന സെമി മത്സരത്തിൽ മീനാക്ഷി ഗോയറ്റിനോടാണ് വിനേഷ് 4-6 എന്ന സ്കോറിന് പരാജയപ്പെട്ടത്.
ഈ വർഷം ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനുള്ള വിനേഷിന്റെ അവസരമാണ് തോൽവിയോടെ നഷ്ടമായത്. ഒട്ടനവധി നാടകീയ രംഗങ്ങൾക്കും വിവാദങ്ങൾക്കും സാക്ഷ്യം വഹിച്ച ശേഷമാണ് ട്രയൽസ് മത്സരങ്ങൾ സമാപിച്ചത്.