Image

കൊല്ലപ്പെട്ടിട്ട് മൂന്ന് മാസം; ഖമനേയിയുടെ സംസ്കാരത്തിന് ഇറാൻ തയ്യാറെടുക്കുന്നു

Published on 30 May, 2026
 കൊല്ലപ്പെട്ടിട്ട് മൂന്ന് മാസം; ഖമനേയിയുടെ സംസ്കാരത്തിന് ഇറാൻ തയ്യാറെടുക്കുന്നു

ടെഹ്റാൻ: ഇസ്രായേൽ - യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസാകാര ചടങ്ങുകൾ വൈകാതെ നടക്കുമെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. സംസ്കാര ചടങ്ങിനായി പ്രത്യേക സ്ഥലം സജ്ജമാക്കിയെങ്കിലും തീയതി ഇപ്പോഴും തീരുമാനിച്ചിട്ടില്ല. മൃതദേഹം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന കാര്യവും അതീവ രഹസ്യമാണ്.

അമേരിക്കൻ - ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഫെബ്രുവരി 28ന് കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരത്തിന് ഇറാൻ ഒരുങ്ങുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്കാര ചടങ്ങുകൾ നടത്തുന്നതിനായി പ്രത്യേക ദൗത്യ സംഘത്തെ ഇറാൻ രൂപീകരിച്ചു. യുഎസ് - ഇസ്രായേൽ ആക്രമണത്തിൽ അയവ് വന്ന സാഹചര്യത്തിലാണ് സംസ്കാരത്തിനുള്ള നീക്കം ഇറാൻ ആരംഭിച്ചത്

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-30 13:06:15
💥🔥വല്ലാത്ത ഒരു അവസ്ഥ...... പാവങ്ങൾ പേടിച്ചിട്ട് ,പരമോന്നതനെ ice ഇട്ട് വച്ചിരിക്കുകയായിരുന്നു ഇത്രയും നാളും. നോക്കണേ ഓരോരോ ഗതികേടേയ്..🔻ഖബറടക്കുന്ന ദിവസം സൂക്ഷിക്കണം. ബാക്കി അവശേഷിക്കുന്നവന്മാരുടെയും കുണ്ടിയിൽ ഗുണ്ട് പൊട്ടാൻ സാധ്യതയുണ്ട്. എന്നാലും ഭയം വേണ്ടാ, ജാഗ്രത മതിയാകും. റെജിസ് 🔆 .
reader 2026-05-30 16:33:08
"യുഎസ് - ഇസ്രായേൽ ആക്രമണത്തിൽ അയവ് വന്ന സാഹചര്യത്തിലാണ് സംസ്കാരത്തിനുള്ള നീക്കം ഇറാൻ ആരംഭിച്ചത്". ചെകുത്താൻ ചായകുടിക്കാൻ പോവുകയാണ് എന്ന് പറഞ്ഞു. അത് വിശ്വസിക്കുന്നവർ വിഡ്ഢികൾ. ചെകുത്താൻറെ കടയിൽനിന്ന് ബീപ്പറും സെൽ ഫോണും ഒക്കെ വാങ്ങിയ മണ്ടന്മാർക്ക് സംഭവിച്ചത് എന്താണെന്ന് ഒരു കൊല്ലം മുമ്പ് കണ്ടത് മറന്നുപോയോ? യുദ്ധം കൂടുതൽ ശക്തമാക്കാൻ ചെകുത്താനും കൂട്ടരും മുറവിളികൂട്ടുന്നു. ഗാസയുടെയും ലെബനോൻന്റെയും തീരപ്രദേശങ്ങളും അടുത്ത പ്രദേശങ്ങളും പറുദീസാ പോലെയാണ്. വെറുതെയല്ല ചെകുത്താൻ അവിടമെല്ലാം ബോബിട്ട് നശിപ്പിക്കുന്നതും അവിടുത്തെ ജനങ്ങളെയെല്ലാം കൊന്നുകൂട്ടുന്നതും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക