
രാജ്യത്തിൻറെ 250ആം വാർഷികത്തിനു മുന്നോടിയായി നടത്തിയ അമേരിക്കൻ ബുക്ക്മാർക്ക് ഡിസൈൻ മത്സരത്തിന്റെ വിജയികളെ യുഎസ് രണ്ടാം വനിത ഉഷാ വാൻസ് പ്രഖ്യാപിച്ചു. മത്സരത്തിൽ എലിമെന്ററി-മിഡിൽ സ്കൂൾ കുട്ടികളാണ് അമേരിക്ക എന്ന സങ്കൽപം കലയിൽ ആവിഷ്കരിച്ചത്.
നാഷനൽ എൻഡോവ്‌മെന്റ് ഫോർ ആർട്സ് പിന്തുണ നൽകിയ Bookmark Design Challenge: Celebrating America's 250th മൂന്ന് വിജയികളെയാണ് പ്രഖ്യാപിച്ചത്. വിജയികൾ: കെജി-സെക്കൻഡ് ഗ്രെയ്‌ഡ് വിഭാഗത്തിൽ കാലിഫോർണിയ ഫ്രീമണ്ടിൽ ഒന്നാം ഗ്രെയ്‌ഡ് ചെയ്യുന്ന ഐറിസ് ഴാങ്, മൂന്ന് മുതൽ അഞ്ചു വരെയുള്ള ഗ്രെയ്‌ഡിൽ ഫ്ലോറിഡ ജാക്‌സൺവിലിൽ നിന്നുള്ള തേർഡ് ഗ്രെയ്‌ഡർ മാർഗരറ്റ് മക്കോൾ, ആറു മുതൽ 8 വരെയുള്ള വിഭാഗത്തിൽ ജോർജിയ പെൻഡർഗ്രാസിൽ നിന്നുള്ള എട്ടാം ഗ്രെയ്‌ഡുകാരൻ ഈഡൻ പെത്തേൽ.
രാജ്യത്തിൻറെ ചരിത്രത്തിൽ കലയ്ക്കു വലിയ പങ്കുണ്ടെന്നു ഉഷാ വാൻസ് ചൂണ്ടിക്കാട്ടി. "അത് നമ്മുടെ ചെറുപ്പക്കാരുടെ ഭാവനയെയും സർഗശക്തിയെയും ദേശഭക്തിയെയും തൊട്ടുണർത്തുന്നു."
ജൂൺ 25 മുതൽ ജൂലൈ 10 വരെ നടക്കുന്ന ഗ്രെയ്റ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയറിൽ വിജയികൾക്ക് ബഹുമതികൾ നൽകും.
Usha Vance names winners of America 250 art challenge