
ഡോ. ലക്ഷ്മി എസ്സ്. മേനോൻ രചിച്ച 'ഇംപാക്ട് ഓഫ് മ്യൂസിക് ട്രെയിനിങ്' (Impact of music training) എന്ന പുസ്തകത്തിന്റെ പ്രകാശനം മലയാള ചലച്ചിത്ര ഗാനരചയിതാവ് ഐ.എസ് .കുണ്ടൂർ നിർവഹിച്ചു. നീലീശ്വരം സദാശിവൻകുഞ്ഞി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ഭുവനേശ്വരി ജി. പുസ്തകം ഏറ്റുവാങ്ങി . ഡോ. പ്രീതി കെ. പുസ്തക അവലോകനം നടത്തി .
സംഗീതം കൊണ്ട് അപ്പർ പ്രൈമറി കുട്ടികളിൽ മാനസിക സാമൂഹിക തലത്തിൽ ഉണ്ടാകുന്ന മാറ്റം ആണ് പുസ്തകത്തിലെ പ്രതിപാദ്യം. ശാന്ത ജി, എസ്. കെ.പോറ്റി, ഡോ. കൃഷ്ണൻ നമ്പൂതിരി, ശങ്കര മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ : ലക്ഷ്മി എസ് മേനോൻ നന്ദി പ്രകാശിപ്പിച്ചു.