
ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ ബ്ളൂ ഒറിജിൻ കമ്പനി നിർമിച്ച ഒരു റോക്കറ്റ് വ്യാഴാഴ്ച്ച പരീക്ഷണത്തിനിടയിൽ കെയ്പ് കനവെറലിൽ പൊട്ടിത്തെറിച്ചു. 48 ആമസോൺ ബ്രോഡ്ബാൻഡ് സാറ്റലൈറ്റുകൾ വിക്ഷേപിക്കേണ്ട റോക്കറ്റിന്റെ ബൂസ്റ്റർ കത്തി നശിച്ചു.
"വളരെ കഠിനമായ ദിവസം," ജെഫ് ബെസോസ് പറഞ്ഞു. എന്നാൽ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. "അടിസ്ഥാന കാരണം എന്താണെന്നു വ്യക്തമല്ല. ഞങ്ങൾ അന്വേഷണം നടത്തുന്നുണ്ട്."
നിർണായക ആർടെമിസ് പരിപാടികളിൽ നിന്ന് ബ്ളൂ ഒറിജിൻ ഒഴിവാക്കപ്പെടുമെന്നു വിമർശകർ ആശങ്ക പ്രകടിപ്പിച്ചു.
റോക്കററ് പൊട്ടിത്തെറിച്ചു വലിയൊരു തീ ഗോളമായി പരിസരം മുഴുവൻ പടരുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രാദേശിക സമയം രാത്രി 9നായിരുന്നു അപകടം.
ജനങ്ങൾക്കു ഭീഷണി ഒന്നുമില്ലെന്നു ബ്രെവാർഡ് കൗണ്ടി എമെർജെൻസി മാനേജ്‌മെന്റ് അറിയിച്ചു.
Blue Origin rocket explodes during test