
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പദ്ധതികള്‍ തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ്. ഭരണം മാത്രമാണ് മാറുന്നത്. പഴയ പദ്ധതികള്‍ നയപ്രഖ്യാപനത്തില്‍ ചേര്‍ത്ത് വായിക്കേണ്ട കാര്യമില്ല. എന്നാല്‍ കിഫ്ബിയെ കുറിച്ചുള്ള തീരുമാനം പഠിച്ചശേഷമായിരിക്കും. കിഫ്ബിയുടെ പ്രവര്‍ത്തനം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും. അതിനു ശേഷമായിരിക്കും തുടര്‍ന്നുള്ള തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍സര്‍ക്കാരിന്റെ പദ്ധതികള്‍ തുടരുന്നതിനെ കുറിച്ച് നയപ്രഖ്യാപനത്തില്‍ ഒന്നും പറഞ്ഞില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുന്‍ സര്‍ക്കാരിന്റെ നയമല്ല ഇപ്പോഴല്ല. നയങ്ങളില്‍ മാറ്റമുണ്ടാകും. നയങ്ങള്‍ പറഞ്ഞാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. മുന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ തുടരുന്നില്ലെന്ന പിണറായി വിജയന്റെ വിമര്‍ശനത്തിന്, അദ്ദേഹത്തിന്റെ നയമല്ല ഈ സര്‍ക്കാര്‍ തുടരുന്നതെന്നായിരുന്നു മറുപടി.