Image

മൂന്ന് വര്‍ഷത്തിന് ശേഷം ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നല്‍കി സിപിഎം

Published on 29 May, 2026
മൂന്ന് വര്‍ഷത്തിന് ശേഷം ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നല്‍കി സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി സിപിഎം. മൂന്നു വർഷത്തിന് ശേഷമാണ് അം​ഗത്വം പുതുക്കി നൽകുന്നത്. പിബി അം​ഗം പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദന് നിർദേശം നൽകിയതോടെയാണ് പാർട്ടി അം​ഗത്വം തിങ്കളാഴ്ച പുതുക്കി നൽകിയത്. 

ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കേസിൽ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അം​ഗത്വത്തിൽ നിന്ന് നീക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക