Image

വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം; സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി

Published on 29 May, 2026
വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം; സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗുസ്തിതാരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസിന്റെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാമെന്ന ഡല്‍ഹി ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ട്രയല്‍സില്‍ വിനേഷിന്പങ്കെടുക്കാമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കും. ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ (WFI) നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്.

വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ഇത് വ്യത്യസ്തമായ നിലയിലായേനെ. അവര്‍ രാജ്യത്തിന്റെ അഭിമാനമാണ്.-സുപ്രീം കോടതി പരാമര്‍ശിച്ചു. ഡല്‍ഹി ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും ഫോഗട്ടിന് അനുകൂലമായി നിലപാടെടുത്തതോടെ താരത്തിന് ഏഷ്യന്‍ ഗെയിംസിന്റെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് കനത്ത തിരിച്ചടിയാണിത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക