
ഏഷ്യൻ അമേരിക്കൻ ആൻഡ് പാസിഫിക് ഐലൻഡേഴ്‌സിന്റെ ഭാഗമായ സ്റ്റോപ്പ് എ എ പി ഐ ഹെയ്റ്റ് പുതുതായി രാഷ്ട്രീയ ഗ്രൂപ്പിനു രൂപം നൽകി: 501(c)(4). ഇടക്കാല തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഈ നീക്കം.
രാജ്യമൊട്ടാകെ വോട്ടർമാരെ ബന്ധപ്പെടുന്ന പരിപാടിക്കായി $1 മില്യൺ സമാഹരിക്കുമെന്നു എ എ പി ഐ അറിയിച്ചു. കടുത്ത മത്സരം നടക്കുന്ന ഹൗസ് ഡിസ്ട്രിക്റ്റുകളിൽ എ എ പി ഐ വോട്ടർമാരെ ബന്ധപ്പെടും.
സൗത്ത് ഏഷ്യൻ വംശജർ ഉൾപ്പെടെ കുടിയേറ്റ സമൂഹങ്ങളിൽ പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയം നടപ്പാക്കുന്ന രീതിയോടുള്ള ശക്തമായ എതിർപ്പ് ഉയരുമ്പോഴാണ് ഈ നീക്കം. കുടിയേറ്റക്കാർക്കെതിരായ വിമർശനങ്ങൾ, എച്-1 ബി വിസയിൽ വരുന്നവർക്കെതിരെ ഉയർത്തുന്ന വിദ്വേഷം, ഗ്രീൻ കാർഡ് വിവാദങ്ങൾ, ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനുളള നീക്കം, വോട്ടവകാശം ഇവയൊക്കെ വിഷയങ്ങളാണ്.
ദീർഘകാല രാഷ്ട്രീയ ഇടപെടൽ ലക്ഷ്യമാക്കിയാണ് പുതിയ നീക്കമെന്നു എ എ പി ഐ ഹെയ്റ്റ് സഹസ്ഥാപക മഞ്ജുഷ കുൽക്കർണി പറഞ്ഞു. "എ എ പി ഐ വിഭാഗങ്ങൾക്കെതിരായ വിദ്വേഷ പ്രവർത്തനത്തെ ഞങ്ങൾ എതിർത്തു വരികയായിരുന്നു. അതിനെ എല്ലാ തലത്തിലും എതിർത്തു തോൽപിക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയാണ് ഇപ്പോൾ സജ്ജമാക്കുന്നത്."
രാജ്യത്തിൻറെ പല ഭാഗങ്ങളിലായി എ എ പി ഐ വോട്ടർമാരെ ബന്ധപ്പെടാൻ പല ഭാഷകൾ അറിയുന്ന വൊളന്റിയറാമാരെ സംഘടിപ്പിക്കും.
Stop AAPI Hate launches political group