Image

ട്രംപിന്റെ ചിത്രം വച്ച $250 നോട്ട് തയാറായി വരുന്നു, നിയമഭേദഗതി കോൺഗ്രസിൽ (പിപിഎം)

Published on 29 May, 2026
ട്രംപിന്റെ ചിത്രം വച്ച $250 നോട്ട് തയാറായി വരുന്നു, നിയമഭേദഗതി കോൺഗ്രസിൽ (പിപിഎം)

പ്രസിഡന്റ് ട്രംപിന്റെ ചിത്രം വച്ച $250 നോട്ട് തയാറായി വരുന്നുവെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെന്നറ്റ് വെളിപ്പെടുത്തി. ജീവിച്ചിരിക്കുന്നവരുടെ ചിത്രം കറൻസിയിൽ പാടില്ല എന്ന നിയമം ഉള്ളതു കൊണ്ട് അതിനു യുഎസ് കോൺഗ്രസിന്റെ അംഗീകാരം വേണമെന്ന് അദ്ദേഹം അറിയിച്ചു.  

അതിനുള്ള നിയമ ഭേദഗതി സെന്ററിന്റെയും ഹൗസിന്റെയും മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ഡിസൈൻ ആവിഷ്‌കരിക്കാൻ ബ്യുറോ ഓഫ് എൻഗ്രേവിങ് ആൻഡ് പ്രിന്റിങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആ വകുപ്പിൽ പക്ഷെ എതിർപ്പുണ്ടായെന്നാണ് വിവരം. എതിർത്ത ഡയറക്‌ടർ പട്രീഷ്യ സോളിമനെ നീക്കം ചെയ്തുവെന്നു 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.

Treasury prepares mock-up of $250 note with Trump portrait

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക