
ഗാസയുടെ മേൽ നിയന്ത്രണം വ്യാപിപ്പിക്കാൻ ഇസ്രയേലി സേന ഐ ഡി എഫിനു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിർദേശം നൽകി. ഇക്കാര്യം അധിനിവേശ വെസ്റ്റ് ബാങ്കിൽ നടത്തിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയെന്നു സി എൻ എൻ അറിയിച്ചു.
ഇപ്പോൾ 60% നിയന്ത്രണം ഉണ്ടെന്നു നെതന്യാഹു അവകാശപ്പെട്ടു. ഹമാസിനു മേൽ കൂടുതൽ പിടിമുറുക്കും.
"ഞങ്ങൾക്ക് 50% നിയന്ത്രണം ഉണ്ടായിരുന്നു. ഇപ്പോൾ അത് 60% ആയി. അടുത്തത് 70% എന്നാണ് എന്റെ നിർദേശം. പടിപടിയായി അത് കൂട്ടും."
ഗാസയിൽ 64% ഭൂമി നിയന്ത്രിക്കുന്നു എന്നു കാണിക്കുന്ന മാപ്പുകൾ ഐ ഡി എഫ് മാനുഷിക സഹായം എത്തിക്കുന്ന ഏജൻസികൾക്കു നൽകിയിട്ടുണ്ട്. കൂടുതൽ ഭൂമി ഏറ്റെടുക്കുമ്പോൾ രണ്ടു മില്യൺ വരുന്ന ഗാസക്കാർക്കു നിന്നു തിരിയാൻ ഇടമില്ലാതെ വരും.
2025 ഒക്ടോബറിൽ ഇസ്രയേലും ഹമാസും തമ്മിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ അനുസരിച്ചു ഐ ഡി എഫ് 'മഞ്ഞ വര'യ്ക്കപ്പുറം 53% ഭൂമിയിലേക്കു പിൻവാങ്ങിയിരുന്നു. എന്നാൽ ഇസ്രയേൽ പിന്നീട് മഞ്ഞവര മാറ്റിക്കൊണ്ടിരുന്നു എന്നാണ് ഹമാസ് ആരോപിക്കുന്നത്.
ഹമാസ് നേതാക്കളെ ഒന്നൊന്നായി കൊലപ്പെടുത്തുന്ന ഇസ്രയേൽ കൂടുതൽ ഭൂമി കൈയ്യേറ്റം ചെയ്തുവെന്നു നെതന്യാഹു പറയുന്നതിൽ തന്നെ വ്യക്തമാണ്.
Netanyahu orders IDF to grab more land in Gaza