
തിരുവനന്തപുരം: ഓലപ്പാമ്പു കാണിച്ച പേടിപ്പിക്കാമെന്ന് ഒരു ഇഡിയും മോഡിയും വിഡിയും വിചാരിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്നലെ എട്ടുമണിക്കൂര്‍ നടത്തിയത് റെയ്ഡ് നാടകമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മോഡി - വിഡി- ഇഡി ഗൂഢാലോചനയ്‌ക്കെതിരെ എല്‍ഡിഎഫിന്റെ സെക്രട്ടേറയിറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഡിയുടെ റെയ്ഡ് ആസൂത്രിതമാണെന്നും കേസില്‍ പിണറായിയുടെ പേര് വലിച്ചിഴയക്കുകയാണെന്നും ബിനോയ് പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാവാണ്. എന്തുകൊണ്ടാണ് ഇഡി പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ആ ചോദ്യം ആര്‍ക്കു വേണ്ടിയായിരുന്നു. രാഹുലും കോണ്‍ഗ്രസും ആരുടെ കൂടെയാണ്. ഇന്ത്യാ സഖ്യത്തിന്റെ കാതല്‍ കോണ്‍ഗ്രസും രാഹുലും മറന്നുപോയി. മുഖ്യശത്രു ആര്‍എസ്എസ് ആണ്. അവരെ സഹായിക്കുന്ന നിലപാട് ആണ് കോണ്‍ഗ്രസ് എടുക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.