
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിൽ അടക്കം 12 ഇടങ്ങളിൽ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഉദ‍്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ആഭ‍്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി റവദ ചന്ദ്രശേഖർ.
സിപിഎം കലാപ ശ്രമം നടത്തിയതായും പൊലീസ് സംയമനം പാലിച്ചതോടെയാണ് കലാപം ഒഴിവാക്കാൻ സാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പാർട്ടി ഓഫിസിൽ പൊലീസ് കയറാതിരുന്നത് കലാപം ഒഴിവാക്കാൻ വേണ്ടിയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ‍്യന്തര വകുപ്പിനോട് വിശദീകരണം തേടിയിരുന്നു.