Image

'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ച കേസ്; ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും

Published on 28 May, 2026
'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ച കേസ്; ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ഡിജിറ്റൽ കൂട്ടായ്‌മ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) എക്‌സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ വിലക്കിയതിനെതിരെയുള്ള ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. കൂട്ടായ്‌മയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ സമർപ്പിച്ച ഹർജി ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവിൻ്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെയും നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ശക്തമായ ക്യാമ്പയിൻ നയിക്കുന്നതിനിടെയാണ് സംഘടനയുടെ അക്കൗണ്ട് അധികൃതർ ബ്ലോക്ക് ചെയ്‌തത്.

മുൻ ആം ആംദ്‌മി പാർട്ടി (എഎപി) പ്രവർത്തകനായ അഭിജീത് ദിപ്കെ മെയ് 16-നാണ് കോക്രോച്ച് ജനതാ പാർട്ടിക്ക് രൂപം നൽകിയത്. സുപ്രീം കോടതിയിൽ അഭിഭാഷകരുടെ സീനിയർ പദവിയുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പാറ്റകൾ, പരാദങ്ങൾ എന്നിവരെക്കുറിച്ച് നടത്തിയ പരാമർശം മാധ്യമങ്ങളിൽ വിവാദമായതിന് പിന്നാലെയായിരുന്നു ഈ കൂട്ടായ്‌മയുടെ ജനനം.

മാധ്യമങ്ങൾ തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വ്യാജ ബിരുദങ്ങളുമായി നിയമരംഗത്തേക്ക് എത്തുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും യുവാക്കളെ വിമർശിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പിന്നീട് ശക്തമായ ഭാഷയിൽ വ്യക്തത വരുത്തിയിരുന്നു. എന്നാൽ, യുവാക്കളുടെ ശബ്‌ദം ഉയർത്താനും സർക്കാരിനെ അക്കൗണ്ടബിൾ ആക്കാനുമായി ഒരു സ്വതന്ത്ര യുവജന പ്രസ്ഥാനം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവകാശപ്പെട്ടാണ് സിജെപി രംഗത്തെത്തിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക