Image

പരസ്യചിത്രീകരണത്തിന് എത്തിയ യുവ മോഡല്‍ പെരുമ്പാവൂരിലെ പാറമടയിൽ മുങ്ങിമരിച്ചു

Published on 28 May, 2026
പരസ്യചിത്രീകരണത്തിന് എത്തിയ  യുവ മോഡല്‍  പെരുമ്പാവൂരിലെ പാറമടയിൽ   മുങ്ങിമരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷു ജോഷി(26)യാണ് മരിച്ചത്. പെരുമ്പാവൂര്‍ മുടക്കുഴ പെട്ടമല പാറമടയിലെ വെള്ളക്കെട്ടില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.

പാറമടയിലെ വെള്ളത്തിൽ മോഡൽ ദിയാൻഷൂ ജോഷി ഇറങ്ങുന്നതിന്റെയും മുങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മുങ്ങിത്തുടങ്ങിയപ്പോൾ ദിയാൻഷു 'ബ്രോ ബ്രോ' എന്ന് രക്ഷയ്ക്കായി വിളിക്കുന്നതും കേൾക്കാം.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനായാണ് സംഘം പെരുമ്പാവൂരില്‍ എത്തിയത്. ഷൂട്ടിങ് സ്ഥലം കാണുന്നതിനിടയില്‍ ദിയാന്‍ഷു പാറമടയില്‍ ഇറങ്ങി നീന്തുകയായിരുന്നു. അതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോകുയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി യുവാവിനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡൽഹി  അംബേദ്കർ നഗർ സ്വദേശിയാണ് ദിയാൻഷൂ ജോഷി. നാളെ ഷൂട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തിൽ ഉൾപ്പെട്ട പ്രധാന മോഡലാണ് മരണമടഞ്ഞ യുവാവ്. ഡൽഹി   കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. ഒപ്പം ഡൽഹി സ്വദേശികളായ നാല് പേരും ഉണ്ടായിരുന്നു. കൂടെ ചില മലയാളികളും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.

കൂടെയുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടയിൽ ദിയാൻഷു വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. നീന്താനുള്ള ശ്രമത്തിനിടയിൽ മുങ്ങുകയായിരുന്നു. ഇദ്ദേഹത്തിന് നീന്തൽ ശരിയായി അറിയുമായിരുന്നോയെന്ന് വ്യക്തമല്ല.

ആളുകളുടെ പ്രവേശനം നിരോധിച്ചിട്ടുള്ള സ്ഥലമാണ് ഈ പാറമട എന്നാണ് വിവരം. എങ്ങനെയാണ് ഇവിടെ പരസ്യ ചിത്രീകരണം നടത്താൻ ഇവർക്ക് സൗകര്യം ലഭിച്ചതെന്ന് അറിവായിട്ടില്ല. ഇതിനായി ഇവർ ഔദ്യോഗികമായി അനുമതി വാങ്ങിയിരുന്നോ എന്നതും വ്യക്തമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക