
ഈദ് ഉൾ അദ്ഹ ദിനത്തിൽ ബുധനാഴ്ച്ച ബ്രോങ്ക്‌സിലെ മത വിശ്വാസികൾക്കൊപ്പം ചേർന്ന ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി വേൾഡ് കപ്പ് ഫുട്ബോൾ അടുത്ത നേരത്തു കുർത്തയുടെ രൂപത്തിൽ ആഴ്‌സണൽ ജേഴ്‌സി ധരിച്ചെത്തിയത് ശ്രദ്ധേയമായി.
ന്യൂ യോർക്ക് റെപ്. അലെക്‌സാൻഡ്രിയ ഒക്കെഷ്യോ-കോർട്ടസ് അദ്ദേഹത്തോടൊപ്പം ഈദ് ആചരണത്തിൽ പങ്കാളിയായി.
ആഴ്സണലിന്റെ നീല നിറമുള്ള എവേ ജേഴ്‌സി കുർത്ത പോലെ പരിഷ്കരിച്ചതാണ് മാംദാനി ധരിച്ചത്. മുട്ടിനു താഴേക്കു നീണ്ടു കിടക്കുന്ന വസ്ത്രത്തിനു ഈദ് വസ്ത്രത്തിന്റെ ഡിസൈനും വന്നു.
'Emirates Fly Better' ലോഗോയും ജേഴ്സിയിൽ കണ്ടു. ആഴ്സണലിന്റെ 2025-26 എവെ കിറ്റിലെ ചുവന്ന സ്ലീവ് വരകളും ജേഴ്സിയിൽ ഉണ്ടായിരുന്നു.
ന്യൂ യോർക്കിന്റെ ആദ്യ മുസ്‌ലിം മേയർ ദീർഘകാലമായി ആഴ്‌സണൽ ആരാധകനാണ്. ഈദ് സന്ദേശവും തന്റെ രാഷ്‌ടീയവും ചേർന്ന സന്ദേശം അദ്ദേഹം എക്‌സിൽ കയറ്റി. "ഇന്ന് നമ്മൾ പ്രവാചകൻ ഇബ്രാഹിം നബിയെ ആദരിക്കുമ്പോൾ ത്യാഗം ഒരിക്കലും ഭാരമാവുന്നില്ലെന്നു ഈദ് അൽ അദ്ഹ നമ്മെ ഓർമിപ്പിക്കുന്നു.
"കൂടുതൽ വിശാലമായ ചിലതിന്റെ ഭാഗമാണ് നമ്മളെന്ന് കാണാൻ അത് ഒരവസരമാണ്. ഒരു കൈത്താങ്ങ് ഏറ്റവും ആവശ്യമുള്ളവർക്ക് അത് നൽകുക.
"ന്യൂ യോർക്ക് സിറ്റിയുടെ ആദ്യ മുസ്‌ലിം മേയർ ആയതിൽ എനിക്ക് അഭിമാനമുണ്ട്. ഐക്യദാർഢ്യത്തിലൂടെ നയിക്കാൻ ഞാൻ ഉറച്ചിരിക്കുന്നു. ഓരോ നഗരവാസിക്കും ഗ്രോസറിയും പാർപ്പിടവും ശിശു പരിപാലനവും താങ്ങാൻ കഴിയുന്ന അവസ്ഥയുണ്ടാക്കാൻ നമ്മൾ ഒത്തു പിടിക്കയാണ്."
Mamdani’s Eid look merges faith and football