Image

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

Published on 28 May, 2026
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു;  യാത്രക്കാർ സുരക്ഷിതർ

തൃശൂർ അമല നഗറിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അമല ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. നെടുമങ്ങാട്ടിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസിനാണ് ഓട്ടത്തിനിടയിൽ പെട്ടെന്ന് തീപിടിച്ചത്. എൻജിൻ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ ബഹളം വെച്ച് ബസ് ജീവനക്കാരെ വിവരമറിയിക്കുകയും വാഹനം റോഡരികിലേക്ക് നിർത്തിക്കുകയുമായിരുന്നു.  ബസിലുണ്ടായിരുന്ന യാത്രക്കാരെ  അതിവേഗം പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി. യാത്രക്കാരെ മാറ്റിയ തൊട്ടുപിന്നാലെ, നാട്ടുകാർ ഒത്തൊരുമിച്ച് ഫയർ എക്‌സ്‌റ്റിംഗുഷറുകൾ ഉപയോഗിച്ച്  തീ പൂർണ്ണമായും അണയ്ക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക