Image

'യുവാക്കളെ വിലകുറച്ച് കാണരുത്', ഈദ് ആശംസയില്‍ സിജെപി യെ പരാമര്‍ശിച്ച് പാളയം ഇമാം

Published on 28 May, 2026
 'യുവാക്കളെ വിലകുറച്ച് കാണരുത്', ഈദ് ആശംസയില്‍ സിജെപി യെ പരാമര്‍ശിച്ച് പാളയം ഇമാം

 

തിരുവനന്തപുരം: ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഏത് വശത്തു നിന്നുണ്ടായാലും പരാജയപ്പെടുത്തണമെന്ന് ഈദ് ദിനസന്ദേശത്തില്‍ പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷന്‍ തൂഫാന് എല്ലാവിധ പിന്തുണയും നല്‍കിയാണ് പാളയം ഇമാം സംസാരിച്ചത്. യുവാക്കാളെ വിലകുറച്ച് കാണരുതെന്ന് പറഞ്ഞ ഇമാം, സിജെപിക്ക് പിന്തുണയും നല്‍കി. യുവാക്കളെ പാറ്റകളോട് ഉപമിച്ചതിന്റെ തിരിച്ചടിയായി ഉയര്‍ന്ന് വന്ന പാര്‍ട്ടിക്ക് ഇന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ മുന്നേറ്റമുണ്ടെന്നും നാല് ദിവസം കൊണ്ട് രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ പിന്നിലാക്കിയെന്നും അദേഹം ചൂണ്ടിക്കാട്ടി.

സ്‌നേഹവും ആത്മബന്ധവും ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം ഈദ് ദിനത്തില്‍ അറിയിച്ചു. അമ്പലങ്ങളുടെയും പള്ളികളുടെയും പേര് പറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തണമെന്നും ഷുഹൈബ് മൗലവി പറഞ്ഞു.

കുട്ടികള്‍ മൂല്യമുള്ളവരായിരിക്കണമെന്നും സംസ്‌കാരമുള്ള മക്കളായി വളരണമെന്നും സംസ്‌കാരമുള്ള ജനതയെ വളര്‍ത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും ഷുഹൈബ് മൗലവി പറഞ്ഞു. ലഹരിയില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും വിദ്യാര്‍ത്ഥി യുവജനങ്ങളെ രക്ഷിക്കുന്നതിനുളള പദ്ധതികള്‍ ഉണ്ടാകണമെന്നും സഹോദര സമുദായങ്ങള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുന്ന രീതിയിലുള്ള പ്രചാരണം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ഈദ് ദിന സന്ദേശത്തില്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക