
യുഎസ്-ഇറാൻ സമാധാന ചർച്ചകൾ തുടരുന്നതിനിടയിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ ലംഘിച്ചു ഏറ്റുമുട്ടി. ഹോർമുസ് കടലിടുക്കിൽ ഇറാൻ വിപ്ലവസേന ഐ ആർ ജി സി നാലു കപ്പലുകൾക്കു നേരെ വെടിവയ്ക്കുകയും ഒരു യുഎസ് റീപ്പർ ഡ്രോൺ അടിച്ചിടുകയും ചെയ്തതിനെ തുടർന്നു ബുധനാഴ്ച്ച യുഎസ് സേന ഇറാന്റെ ബന്ദർ അബ്ബാസ് തുറമുഖത്തിനടുത്തു സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു.
വ്യാഴാഴ്ച്ച അതിന്റെ പ്രത്യാക്രമണത്തിൽ അടിയേറ്റത് കുവൈറ്റിനാണ്. ബന്ദർ അബ്ബാസ് ആക്രമണത്തിനു യുഎസ് ഉപയോഗിച്ച കുവൈറ്റ് താവളം ആക്രമിച്ചതായി ഐ ആർ ജി സി അറിയിച്ചു. പുലർച്ചെ 4:50 നായിരുന്നു ആക്രമണം നടത്തിയത്.
ഹോർമുസിൽ ഇറാന്റെ 'ഏകോപനം' കൂടാതെ കടന്നുപോകാൻ ശ്രമിച്ച യുഎസ് ടാങ്കർ ആണ് ആക്രമിച്ചതെന്നു ഐ ആർ ജി സി പറഞ്ഞു. റഡാർ ഓഫ് ചെയ്തിട്ടാണ് കപ്പൽ കടന്നു പോകാൻ ശ്രമിച്ചത്.
ബന്ദർ അബ്ബാസ് ആക്രമണത്തിൽ മരണമൊന്നും ഉണ്ടായില്ല.
Iran hits Kuwait after US attack on Bandar Abbas