Image

ഇറാനോടു കൂട്ടുകൂടിയാൽ ഒമാനെയും അടിച്ചു തകർക്കുമെന്നു ട്രംപ് (പിപിഎം)

Published on 28 May, 2026
ഇറാനോടു കൂട്ടുകൂടിയാൽ ഒമാനെയും അടിച്ചു തകർക്കുമെന്നു ട്രംപ് (പിപിഎം)

യുഎസ്-ഇറാൻ ചർച്ചകൾ ഏതു നിമിഷവും തകരാം എന്ന നിലയിൽ തുടരുമ്പോൾ ഇറാനുമായി സഖ്യത്തിനു പോകരുതെന്ന് ഒമാന് പ്രസിഡന്റ് ട്രംപ് താക്കീതു നൽകി. ഹോർമുസ് കടലിടുക്ക് സംയുക്തമായി നിയന്ത്രിക്കാൻ ഇറാനും ഒമാനും ആലോചിക്കുമ്പോൾ അത് സ്വീകാര്യമാണോ എന്ന ചോദ്യത്തിനു ട്രംപ് പറഞ്ഞ മറുപടി “അല്ല” എന്നു തന്നെ.

ഹോർമുസിന്റെ മേൽ യുഎസ് നിരീക്ഷണം തുടരുമെന്നു വ്യക്തമാക്കിയ ട്രംപ് ഒമാനോടായി പറഞ്ഞു: "ഹോർമുസ് എല്ലാവർക്കും വേണ്ടി തുറന്നിരിക്കും. ആരും അത് നിയന്ത്രിക്കില്ല. ഞങ്ങൾ നിരന്തരം നിരീക്ഷിക്കും.

"ഒമാൻ മറ്റു രാജ്യങ്ങളെ പോലെ തന്നെ പെരുമാറണം, അല്ലെങ്കിൽ ഞങ്ങൾ അവരെ അടിച്ചു തകർക്കും."

ഗൾഫിൽ യുഎസ് സഖ്യരാഷ്ട്രമായ ഒമാൻ ഇറാനുമായി ചേർന്ന് ഹോർമുസ് നിയന്ത്രിക്കാൻ ആലോചിക്കുന്നുവെന്നു ഇറാന്റെ ടി വി ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനു യുഎസ് അംഗീകാരമുണ്ടെന്നും അവർ പറഞ്ഞു.

ആ റിപ്പോർട്ട് പൂർണമായും കെട്ടിച്ചമച്ചതാണെന്നു യുഎസ് വ്യക്തമാക്കി.

ഒമാനും സാമീപ്യമുള്ള ഹോർമുസ് സംബന്ധിച്ച വിഷയങ്ങൾ അവർ ഇറാനുമായി അടുത്തിടെ ചർച്ച ചെയ്തിരുന്നു. മേയ് 24നു ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽ ബുസൈദി ഇറാൻ വിദേശകാര്യ ഉപമന്ത്രി കാസം ഗരിബാബാദിയുമായി നടത്തിയ ചർച്ചയിൽ അതായിരുന്നു മുഖ്യ വിഷയം. അന്ന് ഒമാൻ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞത് കടലിടുക്കിലെ ഗതാഗതം സ്വാതന്ത്രമാക്കുന്ന കാര്യം ചർച്ച ചെയ്തു എന്നാണ്.

Trump warns Oman not to align with Iran 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക