
ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാൻ ഇറാൻ രൂപം നൽകിയ പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റിയുടെ മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തി.
പേർഷ്യൻ അതോറിറ്റി ഹോർമുസ് കടന്നു പോകുന്ന വാണിജ്യ കപ്പലുകളിൽ നിന്നു പണം പിടിച്ചെടുക്കുന്നു എന്നു യുഎസ് ആരോപിച്ചു. ആ പണം വിപ്ലവ സേനയായ ഐ ആർ ജി സിക്കു പോകുന്നു.
ഹോർമുസ് അന്താരാഷ്ട ജലപാതയാണെന്നും ഇറാന് അത് നിയന്ത്രിക്കാൻ അധികാരമില്ലെന്നും പ്രസിഡൻറ്റ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉപരോധം പ്രഖ്യാപിച്ച യുഎസ് ട്രഷറിയുടെ ഓഫിസ് ഓഫ് ഫോറിൻ അസെറ്റ്‌സ് കൺട്രോൾ പറയുന്നത് അതോറിട്ടി സ്ഥാപിച്ചത് കടലിടുക്കു വഴി കടന്നു പോകുന്ന കപ്പലുകളെ സഹായിക്കാനാണ് എന്ന ഭാവത്തിലാണെങ്കിലും അവർ ഐ ആർ ജി സിയുടെ കീഴിൽ പ്രവർത്തിക്കുന്നു എന്നാണ്. അവർ നിയമവിരുദ്ധമായ അധികാരങ്ങൾ കൈയ്യാളുന്നു.
യുഎസ് കൈക്കൊണ്ട സാമ്പത്തിക നടപടികൾ ഉൾക്കൊള്ളുന്ന 'ഇക്കണോമിക് ഫ്യൂറി' ഇറാനെ പാപ്പരാക്കിയതു കൊണ്ടാണ് ഹോർമുസിൽ പിരിവ് നടത്തുന്നതെന്നു അവർ ആരോപിച്ചു.
യുഎസ് പദ്ധതി ഭീകര രാഷ്ട്രത്തിന്റെ മേൽ സാമ്പത്തികമായ പൂട്ടിട്ടു എന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെന്നറ്റ് അവകാശപ്പെട്ടു.
ഇറാനു ടോൾ കൊടുത്തു ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ ഉപരോധം ഉണ്ടാവുമെന്നു യുഎസ് താക്കീതു നൽകുകയും ചെയ്‌തു.
US sanctions Iran's Persian Gulf Strait Authority