Image

നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല: തിരുവനന്തപുരത്ത് നടന്നത് ആസൂത്രിത നീക്കം; അക്രമികൾക്കെതിരെ കർശന നടപടിയെന്ന് രമേശ് ചെന്നിത്തല

Published on 27 May, 2026
 നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല:  തിരുവനന്തപുരത്ത് നടന്നത് ആസൂത്രിത നീക്കം; അക്രമികൾക്കെതിരെ കർശന നടപടിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആരെയും നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിത നീക്കമാണെന്ന് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിയിലും കോഴിക്കോടും ഉണ്ടാകാത്ത സംഘർഷം എങ്ങനെ തിരുവനന്തപുരത്ത് ഉണ്ടായി എന്നും മന്ത്രി ചോദിച്ചു. 

ആളുകൾ കൂടിയപ്പോൾ ക്രമസമാധാന പരിപാലനത്തിന് പോലീസ് ഇടപെട്ടു. പോലീസിൽ കുറ്റമില്ലെന്നും അവർ സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇഡി പരിശോധന സംബന്ധിച്ച വിവരം തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പോലീസിനെയോ ആഭ്യന്തര വകുപ്പിനെയോ ഇക്കാര്യം മുൻകൂറായി അറിയിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക