Image

ചന്ദ്രനിൽ സ്ഥിരമായ താവളം നിർമിക്കാനുളള പദ്ധതി യുഎസ് തയാറാക്കുന്നു (പിപിഎം)

Published on 27 May, 2026
ചന്ദ്രനിൽ സ്ഥിരമായ താവളം നിർമിക്കാനുളള പദ്ധതി യുഎസ് തയാറാക്കുന്നു (പിപിഎം)

ചന്ദ്രനിൽ സ്ഥിരമായ താവളം നിർമിക്കാനുളള പദ്ധതി നാസ അനാവരണം ചെയ്‌തു. ദക്ഷിണ ധ്രുവത്തിലാണ് അതിനു സൗകര്യം കാണുന്നത്.

ചന്ദ്രനിൽ ഉപയോഗിക്കാവുന്ന വാഹനങ്ങൾക്കു പുതിയ കരാറുകൾ നൽകാനും തീരുമാനിച്ചു. ചരക്കുകൾ ഇറക്കാനുള്ള സൗകര്യം, ഡ്രോൺ ദൗത്യങ്ങൾ എന്നിവയ്ക്കും പദ്ധതികൾ തയ്യാറാക്കി.

"ചാന്ദ്ര താവളം മറ്റൊരു ജ്യോതിർ മണ്ഡലത്തിൽ അമേരിക്കയുടെയും മാനവരാശിയുടെയും ആദ്യത്തെ ഔട്പോസ്റ്റ് ആയിരിക്കും," നാസ അഡ്മിനിസ്ട്രേറ്റർ ഹാറെഡ് ഇസാക്‌മാൻ പറഞ്ഞു. "മനുഷ്യർ സഞ്ചരിക്കുന്നതോ അല്ലാത്തതോ ആയ ഓരോ ദൗത്യവും പഠിക്കാനുള്ള അവസരമാണ്.

"ചന്ദ്രനിലേക്കു മടങ്ങി നമ്മൾ താമസ സൗകര്യം ഉണ്ടാക്കും. അവിടെ ജീവിക്കാനുള്ള വൈദഗ്ധ്യം നേടും. ഏറ്റവും വെല്ലുവിളിയാവുന്നതും അപകടകരവുമായ അവസ്ഥയിൽ ജീവിക്കാൻ പഠിക്കും."

ചാന്ദ്ര പര്യവേഷണത്തിന്റെ ഏറ്റവും സുവർണ കാലമാണിതെന്നു അദ്ദേഹം അവകാശപ്പെട്ടു. "ചൊവ്വയിലും ഈ ദൗത്യത്തിനു നമ്മൾ പഠനം നടത്തുകയാണ്."

Moon base push marks NASA’s new lunar era

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക