Image

പ്രതികളെ ഹാജരാക്കാം : സിപിഎം നേതാക്കളുടെ ഉറപ്പില്‍ പോലീസ് പിന്മാറി

Published on 27 May, 2026
പ്രതികളെ ഹാജരാക്കാം : സിപിഎം നേതാക്കളുടെ ഉറപ്പില്‍ പോലീസ് പിന്മാറി

 

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കാറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത കേസില്‍ പ്രതികളായ പ്രവര്‍ത്തകരെ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കാമെന്ന് സിപിഎം ജില്ലാ നേതൃത്വം. നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്ന് പോലീസ് സിപിഎം പാളയം ഏരിയ കമ്മിറ്റി ഓഫീസിനു മുന്നില്‍ നിന്ന് പിന്മാറി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് അടക്കമുള്ള പ്രവര്‍ത്തകരുടെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചാണ് പോലീസ് പ്രതികളെ ആവശ്യപ്പെട്ടത്. പാര്‍ട്ടി ഓഫീസില്‍ കയറി പോലീസ് നടപടി വരുമെന്ന ഘട്ടം വന്നതോടെ സ്ഥിതി ശാന്തമാക്കാന്‍ നേതാക്കള്‍ തന്നെ പോലീസ് നിര്‍ദേശത്തോട് വഴങ്ങുകയായിരുന്നു. അക്രമം നടത്തിയ പ്രവര്‍ത്തകരുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പൂര്‍ണ്ണമായൂഗ ശേഖരിച്ചിട്ടുണ്ട്.

പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസില്‍ കയറി അറസ്റ്റു ചെയ്യാന്‍ അനുവദിക്കില്ലെന്ന് സിപിഎം നേതൃത്വവും നിലപാട് എടുത്തു. മുന്‍മന്ത്രി വി.ശിവന്‍കുട്ടി ഡിജിപിയുമായി സംസാരിച്ചതോടെയാണ് പ്രതികളെ സ്‌റ്റേഷനില്‍ ഹാജരാക്കാമെന്ന ധാരണയിലെത്തിയത്. പാര്‍ട്ടി ഓഫീസിനു മുന്നില്‍ നിന്ന് പോലീസ് വിന്യാസം മാറ്റണമെന്ന് സിപിഎം ആവശ്യപ്പെട്ടതോടെയാണ് പോലീസ് പിന്മാറിയത്. പാളയം ജംഗ്ഷനില്‍ പോലീസ് തമ്പടിച്ചിരിക്കുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക