
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരേയും പോലീസിനെയും ആക്രമിച്ച പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാന്‍ പോലീസ്. പിണറായിയുടെ ബേക്കറി ജംഗ്ഷനിലെ വീടിനു മുന്നില്‍ നടന്ന ആക്രമണത്തിനു ശേഷം സിപിഎം പാളയം ഏരിയ കമ്മിറ്റി ഓഫീസില്‍ കയറി ഒളിച്ച പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്ന നിലപാടിലാണ് പോലീസ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സിപിഎം പ്രവര്‍ത്തകര്‍ എല്ലാം അക്രമി സംഘത്തിലുണ്ട്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിരിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് അടക്കം പത്ത് പേരുടെ പട്ടികയാണ് പോലീസ് സിപിഎം നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. ഇവര്‍ എത്രയും വേഗം കീഴടങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി അറസ്റ്റു ചെയ്യാന്‍ പറ്റില്ലെന്നാണ് ജില്ലാ സെക്രട്ടറി വി.ജോയി, വി.ശിവന്‍കുട്ടി തുടങ്ങിയ നേതാക്കള്‍. ഇ.ഡി സഞ്ചരിച്ച മൂന്ന് കാറുകളാണ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. അറസ്റ്റിലായാല്‍ ജാമ്യത്തിന് ഏറെ ബുദ്ധിമുട്ടേണ്ടിവരും. പൊതുമുതല്‍ നശിപ്പിച്ചതിന് വലിയ തുക കോടതിയില്‍ കെട്ടിവച്ചാല്‍ മാത്രമേ ജാമ്യം പോലും ലഭിക്കൂ. അതുകൊണ്ടുതന്നെ പ്രവര്‍ത്തകരെ വിട്ടുനല്‍കാന്‍ സിപിഎം നേതൃത്വവും തയ്യാറാകില്ല.