Image

കൊളറാഡോ ഡെമോക്രാറ്റിക് ഡിബേറ്റിൽ ഇന്ത്യൻ അമേരിക്കൻ ദോഷി പങ്കെടുക്കും (പിപിഎം)

Published on 26 May, 2026
കൊളറാഡോ ഡെമോക്രാറ്റിക് ഡിബേറ്റിൽ ഇന്ത്യൻ അമേരിക്കൻ ദോഷി പങ്കെടുക്കും (പിപിഎം)

നവംബർ ഇടക്കാല തിരഞ്ഞെടുപ്പിനു മുന്നോടിയായി ജൂൺ 30നു നടക്കുന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ കൊളറാഡോ അറ്റോണി ജനറൽ സ്ഥാനാർഥിയാവാൻ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ ഹെതൽ ദോഷി മേയ് 28നു നടക്കുന്ന ഡിബേറ്റിൽ പങ്കെടുക്കും.

മുൻ ഫെഡറൽ പ്രോസിക്യൂട്ടറായ ദോഷി തിരഞ്ഞെടുപ്പിലെ തന്റെ നിലപാടുകൾ വിശദീകരിക്കും. പാർക്കറിലെ പെയ്‌സ്‌ സെന്ററിൽ വൈകിട്ട് 7നു ആരംഭിക്കുന്ന ഡിബേറ്റ് സ്പോൺസർ ചെയ്യുന്നത് കൊളറാഡോ പൊളിറ്റിക്‌സ്, ഡെൻവർ ഗസറ്റ് എന്നിവ ചേർന്നാണ്. 

അറ്റോണി ജനറൽ ഫിൽ വെയ്‌സർ കാലാവധി പൂർത്തിയാക്കി പിരിയുന്ന ഒഴിവിലേക്കാണ് മത്സരം. ദോഷിക്കൊപ്പം ഡിബേറ്റിൽ പങ്കെടുക്കുന്നവർ മൈക്കൽ ഡോഗെർട്ടി, ജെന ഗ്രിസ്വേൾഡ്, ഡേവിഡ് സെലിഗ്മാൻ എന്നിവരാണ്.

ക്രിമിനൽ ജസ്റ്റിസ്, ഉപയോക്താക്കളുടെ സംരക്ഷണം, ഭരണഘടന എന്നിവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ.

കൊളറാഡോ അസിസ്റ്റന്റ് യുഎസ് അറ്റോണിയായി 2014 മുതൽ 2022 വരെ പ്രവർത്തിച്ച ദോഷി പിന്നീട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് ആന്റി-ട്രസ്റ്റ് ഡിവിഷനിൽ ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോണി ജനറൽ ആയിരുന്നു.

പൗരാവകാശങ്ങൾ സംരക്ഷിക്കുമെന്നും തൊഴിൽ ചെയ്തു ജീവിക്കുന്ന കുടുംബങ്ങൾക്കു വേണ്ടി പോരാടുമെന്നും ദോഷി പറഞ്ഞിട്ടുണ്ട്.

Hetal Doshi to feature in Colorado Attorney General debate

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക