Image

ഏബ്രഹാം കരാർ ഒപ്പിടണമെന്ന ട്രംപിന്റെ നിർദേശം പാക്കിസ്ഥാൻ തള്ളിക്കളഞ്ഞു (പിപിഎം)

Published on 26 May, 2026
ഏബ്രഹാം കരാർ ഒപ്പിടണമെന്ന ട്രംപിന്റെ നിർദേശം പാക്കിസ്ഥാൻ തള്ളിക്കളഞ്ഞു (പിപിഎം)

ഇസ്രയേലിനെ അംഗീകരിക്കുകയും അവരുമായി സൗഹൃദം സ്ഥാപിക്കയും ചെയ്യുന്ന ഏബ്രഹാം കരാർ ഒപ്പിടണമെന്ന പ്രസിഡന്റ് ട്രംപിന്റെ നിർദേശം പാക്കിസ്ഥാൻ തള്ളി. രാജ്യത്തിന്റെ 'അടിസ്ഥാന ആദർശങ്ങളുമായി' പൊരുത്തപ്പെടാത്ത ഒരു കരാറിലും പാക്കിസ്ഥാൻ ഏർപ്പെടില്ലെന്നു പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

ട്രംപിന്റെ സമ്മർദത്തിനു പാക്കിസ്ഥാൻ വഴങ്ങുമോ എന്ന് സമാ ടി വി ചോദിച്ചപ്പോൾ ആസിഫ് പറഞ്ഞു: "ഒരു ദിവസം പോലും വിശ്വസിക്കാൻ കൊള്ളാത്ത ആളുകളുടെ കൂടെ ഇരിക്കാൻ നമുക്കെങ്ങിനെ കഴിയും? ആ കരാർ നമുക്ക് സ്വീകാര്യമല്ല എന്നതാണ് നമ്മുടെ വ്യക്തമായ നിലപാട്."

യഹൂദ രാഷ്ട്രത്തെ പാക്കിസ്ഥാൻ ഒരിക്കലും അംഗീകരിക്കില്ലെന്നും ആസിഫ് പറഞ്ഞു. "പാസ്‌പോർട്ടിൽ ഇസ്രയേലിന്റെ പേര് ചേർക്കാത്ത ഏക രാജ്യമാണ് പാക്കിസ്ഥാൻ."

യു എ ഇയും ബഹ്‌റൈനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒപ്പുവച്ച കരാറിൽ ഒപ്പിടാൻ ഇറാൻ ചർച്ചകളിൽ പങ്കാളികളാവുന്ന ഈജിപ്ത്, സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി, ജോർദാൻ എന്നീ രാജ്യങ്ങളോടും ട്രംപ് ആവശ്യപ്പെട്ടു. ഇസ്രയേലിനെ അംഗീകരിച്ചു അവരുമായി ബന്ധങ്ങൾ സ്ഥാപിക്കുക എന്നതാണ് കരാറിന്റെ ലക്‌ഷ്യം. ഇറാനെതിരെ ഇസ്രയേലിന് അതൊരു പ്രതിരോധവുമാവും.  

സൗദിയും ഖത്തറും ഉടൻ ഒപ്പിടണമെന്നും മറ്റുള്ളവർ പിന്നാലെ ചെയ്യണമെന്നും ട്രംപ് നിർദേശിച്ചു.

Pakistan says won't sign Abraham Accords

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക