
സമ്പുഷ്ടമാക്കിയ യുറേനിയം വിദേശത്തേക്കു കൊണ്ടുപോകാൻ ഇറാൻ സമ്മതിച്ചിട്ടില്ലെന്നു തസ്‌നിം ന്യൂസ് ഏജൻസി ടെഹ്റാനിൽ നിന്നു റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്നു യുറേനിയം പുറത്തേക്കു കൊണ്ടുപോകാൻ അവർ സമ്മതിച്ചെന്ന സൗദിയിലെ അൽ ഹാദത്തിന്റെ റിപ്പോർട്ട് തസ്‌നിം തള്ളിക്കളഞ്ഞു.
യുഎസും ഇറാനുമായി യുറേനിയം കൈമാറ്റത്തിനു ധാരണാപത്രം ഒപ്പിട്ടെന്ന റിപ്പോർട്ടിൽ സത്യമില്ലെന്നു തസ്‌നിം പറഞ്ഞു. യുഎസിന്റെ മനഃശാസ്ത്ര പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നു ഏജൻസി ആരോപിക്കയും ചെയ്തു.
Iran has not agreed to transfer enriched uranium aboard