Image

അറബ്-മുസ്‌ലിം രാജ്യങ്ങൾ ഇസ്രയേലിനെ അംഗീകരിക്കുന്ന ഏബ്രഹാം കരാർ കൂടി ഒപ്പിടണമെന്നു ട്രംപിന്റെ ആവശ്യം (പിപിഎം)

Published on 26 May, 2026
അറബ്-മുസ്‌ലിം രാജ്യങ്ങൾ ഇസ്രയേലിനെ അംഗീകരിക്കുന്ന ഏബ്രഹാം കരാർ കൂടി ഒപ്പിടണമെന്നു ട്രംപിന്റെ ആവശ്യം (പിപിഎം)

ഇറാൻ കരാറിനൊപ്പം ഇസ്രയേലിനെ അംഗീകരിക്കുന്ന ഏബ്രഹാം കരാർ അറബ്-മുസ്‌ലിം രാജ്യങ്ങളെ കൊണ്ട് ഒപ്പുവയ്പ്പിക്കാനും പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ശ്രമം തുടങ്ങി.

ഇതു വരെ ഏബ്രഹാം കരാർ ഒപ്പുവയ്ക്കുകയോ യഹൂദ രാഷ്ട്രത്തിന്റെ അസ്തിത്വം അംഗീകരിക്കയോ ചെയ്യാത്ത സൗദി അറേബ്യയും പാക്കിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് ട്രംപ് പ്രേരിപ്പിക്കാൻ നോക്കുന്നത്.

യു എ ഇയും ബഹ്‌റൈനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒപ്പുവച്ച കരാറിൽ ഒപ്പിടാൻ ഇറാൻ ചർച്ചകളിൽ പങ്കാളികളാവുന്ന ഈജിപ്ത്, സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി, ജോർദാൻ എന്നീ രാജ്യങ്ങളോടും ട്രംപ് ആവശ്യപ്പെട്ടു. ഇസ്രയേലിനെ അംഗീകരിച്ചു അവരുമായി ബന്ധങ്ങൾ സ്ഥാപിക്കുക എന്നതാണ് കരാറിന്റെ ലക്‌ഷ്യം. ഇറാനെതിരെ ഇസ്രയേലിന് അതൊരു പ്രതിരോധവുമാവും.  

സൗദിയും ഖത്തറും ഉടൻ ഒപ്പിടണമെന്നും മറ്റുള്ളവർ പിന്നാലെ ചെയ്യണമെന്നും ട്രംപ് നിർദേശിച്ചു.

ഇറാൻ ആണവ പദ്ധതി ഉപേക്ഷിച്ചാൽ അവർക്കും ഏബ്രഹാം കരാർ ഒപ്പിടാമെന്നു ട്രംപ് പറഞ്ഞു. കരാർ മിഡിൽ ഈസ്റ്റിനു വൻ സാമ്പത്തിക പുരോഗതി കൊണ്ടുവരുമെന്നു അദ്ദേഹം അവകാശപ്പെട്ടു.

Trump pushes Abraham Accords with Iran deal

Join WhatsApp News
Political view 2026-05-26 16:38:45
Great news for the economy: turns out threatening to annex Canada, detaining European tourists, and starting a war in Iran is not great for the tourism industry. Who could have seen this coming? The U.S. saw 4 million fewer international visitors in 2025 — the steepest tourism decline in 20 years outside of COVID. Foreign visitor spending dropped by more than $8 billion. Canada, historically our biggest source of tourists, pulled back by as much as 42% in some cities. While global tourism hit record highs, the United States finished last among 184 countries for international visitor spending growth. Last. Out of 184. The rest of the world is traveling more than ever. They're just not coming here. The reasons aren't hard to find. Trump's immigration crackdowns, tariff wars, nationalist rhetoric, and a literal war have reshaped how the world sees America. ICE agents at airports. A German tourist held in solitary confinement for six weeks. Repeated threats to ‘annex’ random countries. Tourism drives hundreds of billions of dollars and millions of jobs. And it's going to get worse before it gets better — the National Travel and Tourism Office projects the U.S. won't recover to pre-pandemic visitor levels until 2029. Las Vegas is hurting. New York is hurting. Florida is hurting. The service workers and hotel staff and restaurant employees who depend on foreign tourists are hurting.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക