
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിനയ്‌ക്ക് സർക്കാർ ജോലി.
ആരോഗ്യമന്ത്രിയെ നേരില്‍ കണ്ടതായും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ജോലി നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതായും ഹർഷിന പ്രതികരിച്ചു. സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി വി.ഡി. സതീശനെയും ഹർഷിന സന്ദർശിച്ചു.
നഷ്ടപരിഹാരം നല്‍കുമെന്നും ചികിത്സയ്‌ക്ക് ആവശ്യമുള്ള തുക സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഹർഷിന പറഞ്ഞു.