
യുഎസുമായി ഒട്ടു മിക്ക വിഷയങ്ങളിലും ധാരണയായെന്നു ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഖായ് തിങ്കളാഴ്ച്ച അറിയിച്ചു. അന്തിമ ധാരണയിൽ എത്താൻ സമയപരിധി നിർണയിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കരാർ ഉടൻ ഒപ്പു വയ്ക്കുമെന്നു ആർക്കും ഉറപ്പായി പറയാൻ കഴിയില്ലെന്നു ബഖായ് പറഞ്ഞു. യുഎസിൽ രാഷ്ട്രീയ രീതികൾ മാറിക്കൊണ്ടിരിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ചർച്ചകൾ നടക്കുമ്പോൾ തന്നെ പെട്ടെന്നു നിലപാടുകൾ മാറുന്ന യുഎസ് രീതി സങ്കീർണത സൃഷ്ടിക്കുന്നു. തീരുമാനങ്ങൾ എടുക്കുന്ന അവരുടെ രീതി കുത്തഴിഞ്ഞു കിടപ്പാണ്.
ട്രംപ് ഭരണകൂടത്തിൽ നിന്ന് ഒട്ടേറെ പേർ രാജിവച്ചതു ബഖായ് ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ യുദ്ധത്തിനു ശക്തമായ എതിർപ്പുണ്ട്. ഈ അവസ്ഥയിൽ മുതലെടുപ്പുമായി ഇസ്രയേൽ രംഗത്തുണ്ടെന്നും ബഖായ് ചൂണ്ടിക്കാട്ടി.
കരാർ ഉണ്ടാവുമ്പോൾ അതിൽ ഇറാന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് അദ്ദേഹം വ്യക്തമാക്കി.
60 ദിവസം വരെ നീളുന്ന തുടർ ചർച്ചകളിൽ ആണവ പദ്ധതി ഉൾപ്പെടെ വിശദമായി ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഉണ്ടാവും.
Iran says conclusion reached on several issues with US