Image

ജമ്മു കശ്മീരില്‍ മലയാളികള്‍ ഉള്‍പ്പെടെ മുന്നൂറോളം പേര്‍ കേബിള്‍ കാറുകളില്‍ കുടുങ്ങി ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Published on 25 May, 2026
ജമ്മു കശ്മീരില്‍ മലയാളികള്‍ ഉള്‍പ്പെടെ മുന്നൂറോളം പേര്‍ കേബിള്‍ കാറുകളില്‍ കുടുങ്ങി ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ശ്രീനഗര്‍;  ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിലച്ചു പോയ കേബിള്‍ കാറില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍ കുടുങ്ങി. മുന്നോറോളം പേരാണ് കുടുങ്ങികിടക്കുന്നത്. ഇവരെ പുറത്ത് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 

കേബിള്‍ കാറിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും  മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വിനോദസഞ്ചാരികള്‍ കേബിള്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ പെട്ടന്ന് നിലയ്ക്കുകയായിരുന്നു. 

സൈന്യം ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക