
കോഴിക്കോട്; കോഴിക്കോട് ജില്ലയുടെ പുതിയ കലക്ടറായി എം എസ് മാധവിക്കുട്ടി ചുമതലയേറ്റു. ഇന്ന് രാവിലെ കലക്ടറേറ്റിലെത്തിയാണ് എം എസ് മാധവിക്കുട്ടി ഔദ്യോഗികമായി ചുമതലയേറ്റത്. നിലവിലെ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങിനെ കോളജ് വിദ്യാഭ്യാസ ഡയറക്ടറായി മാറ്റിയ ഒഴിവിലാണ് മാധവിക്കുട്ടിയുടെ നിയമനം.
സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കലക്ടറായി സ്ഥാനമേറ്റെടുത്ത ശേഷം എം എസ് മാധവിക്കുട്ടി പറഞ്ഞു. പാലക്കാട് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവര്‍. സിവില്‍ സര്‍വീസ് രംഗത്തെ മികച്ച പ്രവര്‍ത്തന പരിചയവുമുള്ള വ്യക്തിയാണ് മാധവിക്കുട്ടി. പുതിയ കലക്ടറെ ചുമതലയൊഴിഞ്ഞ സ്നേഹില്‍ കുമാര്‍ സിങ് ഉപഹാരം നൽകി സ്വീകരിച്ചു