Image

ഹോർമുസ് തുറക്കട്ടെ, ആണവ വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നു റുബിയോ (പിപിഎം)

Published on 25 May, 2026
 ഹോർമുസ് തുറക്കട്ടെ, ആണവ വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നു റുബിയോ (പിപിഎം)

ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കുമെങ്കിൽ അവരുടെ ആണവ പദ്ധതിയെ കുറിച്ചുള്ള ചർച്ച പിന്നീടാവാമെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ. "വളരെ ഗൗരവമായ ചർച്ച നടത്താം," ഡൽഹിയിൽ അദ്ദേഹം പറഞ്ഞു.

ഇടക്കാല കരാറിൽ ആണവ പദ്ധതിയെ കുറിച്ചു വ്യവസ്ഥകൾ ഇല്ലെങ്കിലും അത് മറ്റൊരു ഘട്ടത്തിലേക്കു മാറ്റി വച്ച് തത്കാലം യുദ്ധം തീർക്കാം എന്നതാണ് യുഎസ് സമീപനമെന്നു വ്യക്തമാകുന്നു. 72 മണിക്കൂർ കൊണ്ട് ചർച്ച ചെയ്തു തീർക്കാൻ കഴിയുന്ന വിഷയമല്ല അതെന്നു റുബിയോ ചൂണ്ടിക്കാട്ടി.

"ഹോർമുസ് പക്ഷെ ഉടൻ തുറക്കണം, അത് കഴിഞ്ഞാൽ നമ്മൾ ആണവ വിഷയം ചർച്ച ചെയ്യും. യുറേനിയം സമ്പുഷ്ടമാക്കുന്നതിനെ കുറിച്ച് വളരെ ഗൗരവമായ ചർച്ച.

"അത് വർഷങ്ങളോളം നീളാം. സാങ്കേതിക വിശദാംശങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാൻ കുറെ സമയം വേണ്ടി വരും."  

യുഎസ് ആവശ്യപ്പെടുന്ന കാര്യങ്ങൾ നടന്നു കിട്ടണമെന്നു റുബിയോ ചൂണ്ടിക്കാട്ടി. "അത് സാധ്യമല്ലെങ്കിൽ 60 ദിവസത്തിനകം മറ്റെന്തു ചെയ്യണമെന്ന് പ്രസിഡന്റിന് അറിയാം."

US ready for later nuke talks if Iran opens Hormuz: Rubio  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക