
തൃശൂർ: കേരള കലാമണ്ഡലം അധ്യാപകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരി ആർ നായരെ(45)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളകലാമണ്ഡലം കഥകളി തെക്കൻ കളരി അധ്യാപകനാണ് ഹരി ആർ നായർ. പാഞ്ഞാളിലുള്ള സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സ്കൂൾ അധ്യാപികയായ അഞ്ജലിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. കഥകളിയിലെ 'ചുവന്ന താടി', 'കറുത്ത താടി', 'കാട്ടാളൻ' തുടങ്ങിയ വേഷങ്ങളിൽ പ്രശസ്തനായിരുന്നു. കപ്പലിങ്ങാട് ശൈലിയുടെ ഉടമയാണ്.