Image

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി ഇടുക്കി ഡിസിസിയിലേക്ക്; പുതിയ ചുമതല

Published on 23 May, 2026
ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി ഇടുക്കി ഡിസിസിയിലേക്ക്; പുതിയ ചുമതല

തൊടുപുഴ: ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലി അടക്കം അഞ്ചുപേരെ ഡിസിസി അം​ഗത്വത്തിലേക്ക് നാമനിർദേശം ചെയ്തത്.

കെപിസിസി സംഘടന ജനറൽ സെക്രട്ടറി അംഗീകരിക്കുന്നതോടെ നിഖിൽ പൈലി ഡിസിസി അംഗമാവും. എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയാണ് നിഖിൽ പൈലി.

2022 ലാണ് പൈനാവ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് കൊല ചെയ്യപ്പെടുന്നത്. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് നിഖില്‍ പൈലി. എന്നാല്‍, പ്രതിയാണെങ്കിലും നിഖില്‍ പൈലി നിരപരാധിയാണെന്ന നിലപാടിലായിരുന്നു ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക