Image

ലോക മലയാളി പൈതൃക മാസാചരണത്തോടൊപ്പം WMF USA ഉദ്ഘാടനവും ന്യൂയോർക്കിൽ പ്രൗഢഗംഭീരമായി നടന്നു

Published on 23 May, 2026
ലോക മലയാളി പൈതൃക മാസാചരണത്തോടൊപ്പം WMF USA ഉദ്ഘാടനവും ന്യൂയോർക്കിൽ പ്രൗഢഗംഭീരമായി നടന്നു

ന്യൂയോർക്ക്: ആഗോള മലയാളി പ്രവാസി സമൂഹത്തിന് ചരിത്രപരവും വൈകാരികവുമായ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട്, ലോക മലയാളി പൈതൃക മാസാചരണം (World Malayalee Heritage Month) 2026 മേയ് മാസത്തിൽ അമേരിക്കയിലുടനീളം ആദരവുകളോടെ ആഘോഷിച്ചു. ലോകമെമ്പാടുമുള്ള മലയാളികളുടെ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കുന്നതിനായി ജനപ്രതിനിധികൾ, കമ്മ്യൂണിറ്റി നേതാക്കൾ, കലാകാരന്മാർ, പ്രൊഫഷണലുകൾ, വിവിധ സംഘടനകൾ എന്നിവർ ഈ ചരിത്ര വേദിയിൽ ഒത്തുചേർന്നു.

ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഇന്ന് ലോകത്തെ 168 രാജ്യങ്ങളിൽ ചാപ്റ്ററുകളുമായി പ്രവർത്തിക്കുന്ന ആഗോള മലയാളി കൂട്ടായ്മയായി വളർന്നു കഴിഞ്ഞു. ഡബ്ല്യു.എം.എഫ് യു.എസ്.എ നാഷണൽ പ്രസിഡന്റ് ഷൈമി ജേക്കബിന്റെ നേതൃത്വത്തിലാണ് ലോകമെമ്പാടുമുള്ള വിവിധ മേഖലകളിലെ മലയാളികളെ ഒന്നിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള ഈ വലിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ഡബ്ല്യു.എം.എഫിന്റെ പത്താം വാർഷിക വർഷത്തിൽ, സംഘടനയുടെ ആദ്യ വനിതാ ഗ്ലോബൽ പ്രസിഡന്റായി ഒരു അമേരിക്കൻ മലയാളിയായ ഡോ. ആനി ലിബു തിരഞ്ഞെടുക്കപ്പെട്ടത് മലയാളി സമൂഹത്തിന് അഭിമാന നിമിഷമായി മാറിയതായി ചടങ്ങിൽ വിലയിരുത്തപ്പെട്ടു. അമേരിക്കയിൽ ഡബ്ല്യു.എം.എഫിന്റെ കൗൺസിൽ ഉദ്‌ഘാടനം ചെയ്യാൻ ഏറ്റവും യോജ്യമായ മുഹൂർത്തമാണിതെന്ന് ഡോ.ആനി ലിബു അഭിപ്രായപ്പെട്ടു.

ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡർ പൈതൃക മാസത്തോടനുബന്ധിച്ച് (Asian American Pacific Islander Heritage Month), അമേരിക്കൻ ചരിത്രത്തിലാദ്യമായി മലയാളി സമൂഹത്തിന് വില്ലേജ്, ടൗൺ, കൗണ്ടി, സ്റ്റേറ്റ്, ഫെഡറൽ തലങ്ങളിൽ നിന്ന് ഒരേസമയം ഔദ്യോഗിക അംഗീകാരം ലഭിച്ചു എന്നത് അമേരിക്കയിലും ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാന നിമിഷമായി മാറി. 2026 മേയ് മാസം ‘ലോക മലയാളി പൈതൃക മാസമായി’ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊക്ലമേഷനുകളും സൈറ്റേഷനുകളും വാഷിംഗ്ടൺ ഡി.സിയിലെ യു.എസ് കാപ്പിറ്റോൾ, ആൽബനിയിലെ ന്യൂയോർക്ക് സ്റ്റേറ്റ് കാപ്പിറ്റോൾ, ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ഓഫീസ്, റോക്ക്‌ലാൻഡ് - വെസ്റ്റ്ചെസ്റ്റർ കൗണ്ടി നിയമസഭകൾ, നോർത്ത് ഈസ്റ്റ് റീജിയണിലെ വിവിധ ടൗൺ-വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖ മലയാളികളെയും കമ്മ്യൂണിറ്റി നേതാക്കളെയും ചടങ്ങിൽ ആദരിച്ചു. ജഡ്ജി രാജ രാജേശ്വരി, എൻ.വൈ.പി.ഡി ഇൻസ്പെക്ടർ ഷിബു മധു, ഫോക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, യു.എൻ എൻ.ജി.ഒ പ്രതിനിധി ഗുരുജി ദിലീപ്കുമാർ തങ്കപ്പൻ, ന്യൂയോർക്ക് സ്റ്റേറ്റ് കോംപ്‌ട്രോളർ ഓഫീസിൽ നിന്നുള്ള ഷൈമി ജേക്കബ്, പെൻസിൽവാനിയ എ.എം.എൽ.ഇ.യു ട്രഷറർ സർജന്റ് ബ്ലെസ്സൻ മാത്യു, എൻ.ഐ.എൻ.പി.എ പ്രസിഡന്റ് സാറ അമ്പാട്ട്, ഐ.ഒ.സി യു.എസ്.എ കേരള ചാപ്റ്റർ ചെയർമാൻ പോൾ കറുകപ്പള്ളിൽ, എൻ.വൈ.എസ് അസംബ്ലിമാൻ എഡ് ബ്രൗൺസ്റ്റീന്റെ ഓഫീസിൽ നിന്നുള്ള കോശി തോമസ്, മോൻസി - ലിസി വർഗീസ് ദമ്പതികൾ, സുനിൽ ട്രൈസ്റ്റാർ, ജോർജ്ജ് ജോസഫ്, ഫിലിപ്പ് മാടത്തിൽ, ജേക്കബ് മാനുവൽ, ദിലീപ് വർഗീസ്, അനിൽ പുത്തഞ്ചിറ, സുധാകർ മേനോൻ എന്നിവരുൾപ്പെടെ മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന നിരവധി പേർ ആദരവ് ഏറ്റുവാങ്ങി.

ഡബ്ല്യു.എം.എഫ് യു.എസ്.എ നാഷണൽ പ്രസിഡന്റ് ഷൈമി ജേക്കബ് സ്വാഗത പ്രസംഗം നടത്തി @ചടങ്ങ് Mr. Mike Lawler, United States House Representative ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, അമേരിക്കൻ റീജിയൻ പ്രസിഡന്റ് ശ്രീകാന്ത് ഉണ്ണികൃഷ്ണൻ, മസാച്യുസെറ്റ്സ് പ്രസിഡന്റ് പ്രിജോയ് എബ്രഹാം, ട്രഷറർ ടൈറ്റസ്, യു.എസ്.എ നാഷണൽ വൈസ് പ്രസിഡന്റ് ഉഷ ശ്രീകാന്ത് തുടങ്ങിയ നേതാക്കളും ചടങ്ങിൽ സാന്നിധ്യം വഹിച്ചു.
 
ഡബ്ല്യു.എം.എഫ് യു.എസ്.എയുടെ ഉദ്ഘാടനവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട യു.എസ്.എ നാഷണൽ കൗൺസിലിന്റെ (2026–2027) ഔദ്യോഗിക സത്യപ്രതിജ്ഞയും ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.

പുതിയ ഭാരവാഹികൾ:

നാഷണൽ പ്രസിഡന്റ്: ഷൈമി ജേക്കബ് (ന്യൂയോർക്ക്)

കോർഡിനേറ്റർ: അനിൽ അഗസ്റ്റിൻ (അറ്റ്‌ലാന്റാ)

സെക്രട്ടറി: ചെറിയാൻ എം. ചാക്കോ (അറ്റ്‌ലാന്റാ)

ട്രഷറർ: ബിനോയ് സ്റ്റീഫൻ (ഷിക്കാഗോ)

വൈസ് പ്രസിഡന്റുമാർ: ജെയിൻ കണ്ണച്ചൻപറമ്പിൽ (ഡെട്രോയിറ്റ്), ഉഷ ശ്രീകാന്ത് (മസാച്യുസെറ്റ്സ്)

ജോയിന്റ് സെക്രട്ടറിമാർ: രാജേഷ് എസ്.വി (ഡാളസ്), ജെൻസി റോഷൻ (ഇന്ത്യാന)

ഫോറം ലീഡർമാർ:

ബിസിനസ് ഫോറം: സുധാകർ മേനോൻ (ന്യൂജേഴ്സി)

ടൂറിസം ഫോറം: റോഷിൻ പ്ലാംമൂട്ടിൽ (ഫിലാഡൽഫിയ)

വുമൺസ് ഫോറം: നീത ജോസഫ് (വിസ്കോൺസിൻ)

ചാരിറ്റി ഫോറം: സാജോ ജോസ് പെല്ലിശ്ശേരി (ഫ്ലോറിഡ)

പ്രൊജക്ട്സ് ഫോറം: ഷാജി വർഗീസ് (വാഷിംഗ്ടൺ ഡി.സി)

ആർട്സ് & കൾച്ചർ ഫോറം: സുജിത് കാരക്കാടൻ (ന്യൂജേഴ്സി)

മീഡിയ ഫോറം: ജോയൽ കുര്യൻ സക്കറിയ (ന്യൂയോർക്ക്)

ഹെൽത്ത് ഫോറം: മനോജ് ഇളംതോട്ടത്തിൽ (ന്യൂയോർക്ക്)

ഐ.ടി & ഇന്നവേഷൻ ഫോറം: ശബരീഷ് നായർ (ഓസ്റ്റിൻ)

രക്ഷാധികാരികൾ: ദിലീപ് വർഗീസ് & കുഞ്ഞുമോൾ ദിലീപ് (ന്യൂജേഴ്സി)

മേളയുടെ ടൈറ്റിൽ സ്പോൺസറായ ‘സ്പെക്ട്രം ഓട്ടോ കെയറി’ന്റെ പ്രതിനിധികളായ ബിനു, പ്രിൻസ്, സാം ബേബി എന്നിവരെ കമ്മ്യൂണിറ്റി-ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള പിന്തുണ കണക്കിലെടുത്ത് ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

ന്യൂയോർക്ക്, ന്യൂജേഴ്സി മേഖലകളിലെ ഭവനരഹിതർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോളേജ് വിദ്യാർത്ഥികൾക്കും ഭക്ഷണം നൽകുന്ന ഇസ്കോണിന്റെ (ISKCON) ‘അക്ഷയപാത്ര വേൾഡ് ഫുഡ് മൂവ്‌മെന്റ്’ പദ്ധതിയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ചാരിറ്റി സംരംഭമായാണ് ഈ പൈതൃക മാസാചരണം സംഘടിപ്പിച്ചതെന്ന് ഷൈമി ജേക്കബ് പറഞ്ഞു.

എം.സി.ഇ.എഫ്.ഇ.ഇയുടെ ‘സ്പാർക്ക് ഓഫ് കേരള’ സ്പോൺസർ ചെയ്ത സാംസ്കാരിക സന്ധ്യയിൽ ഗായകൻ ബിജു നാരായണൻ, കീർത്തന, സുധീഷ് ശശികുമാർ, സ്നേഹ വിനോയ് എന്നിവരും പ്രമുഖ സംഗീതജ്ഞരും അണിനിരന്ന സംഗീതവിരുന്ന് നടന്നു. നടി ഡയാന ഹമീദും നടൻ സിദ്ദിഖ് റോഷനും ചേർന്നാണ് പരിപാടി നിയന്ത്രിച്ചത്. സുഹൈദ് കുക്കു, അന്ന പ്രസാദ്, മയൂര സ്കൂൾ ഓഫ് ആർട്സ്, ട്രൈസ്റ്റേറ്റ് ഡാൻസ് അക്കാദമി എന്നിവരുടെ നൃത്താവിഷ്കാരങ്ങളും അരങ്ങേറി.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഇതിഹാസ ക്യാപ്റ്റൻ ഐ.എം. വിജയന്റെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. കോൺഗ്രസ്മാൻ മൈക്ക് ലാലർ, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിമാൻ പാട്രിക് കരോൾ, അനി പോൾ എന്നിവരും വിവിധ സർക്കാർ പ്രതിനിധികളും ആശംസകൾ നേർന്നു.

ലോകമെമ്പാടുമുള്ള 168 രാജ്യങ്ങളിൽ നാഷണൽ കോർഡിനേറ്റർമാരുള്ള ഡബ്ല്യു.എം.എഫിന്റെ വളരുന്ന കരുത്തിന്റെയും ഐക്യത്തിന്റെയും തെളിവാണ് ഈ അംഗീകാരമെന്ന് ഡോ. ആനി ലിബു പറഞ്ഞു. സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, ഗ്ലോബൽ കാബിനറ്റ് അംഗങ്ങൾ എന്നിവർക്കും അവർ നന്ദി അറിയിച്ചു.

1940-കളിലും 50-കളിലും അമേരിക്കയിലേക്ക് കുടിയേറാൻ തുടങ്ങിയ ആദ്യകാല മലയാളി തലമുറകളുടെ ത്യാഗങ്ങളെയും നേട്ടങ്ങളെയും സ്മരിച്ചുകൊണ്ട്, “ഓരോ മലയാളിയും നെഞ്ചേറ്റേണ്ട ദിവസം” എന്നാണ് സംഘാടകർ ഈ പരിപാടിയെ വിശേഷിപ്പിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഡബ്ല്യു.എം.എഫ് അമേരിക്കൻ റീജിയണിൽ ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിച്ചത് എന്നതും ഈ ഒത്തുചേരലിന് കൂടുതൽ പ്രാധാന്യം നൽകി.

വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഉറപ്പാക്കി പിന്തുണ നൽകിയ പ്രമുഖ പ്രവാസി സംഘടനകൾക്കും മറ്റ് പ്രാദേശിക കൂട്ടായ്മകൾക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക